Friday, December 5, 2025
HomeEntertainmentകളറാവാൻ മമ്മൂട്ടി നായകനായി 'കളങ്കാവൽ': ടീസർ പുറത്ത്

കളറാവാൻ മമ്മൂട്ടി നായകനായി ‘കളങ്കാവൽ’: ടീസർ പുറത്ത്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന ‘കളങ്കാവൽ’ എന്ന ത്രില്ലർ ചിത്രത്തിന്റെ ടീസർ പുറത്ത്. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ അഴിഞ്ഞാടുന്ന മമ്മൂട്ടിയാണ് ടീസറിന്റെ ആകർഷണം. ടീസറിന്റെ 22–ാമത്തെ സെക്കൻഡിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. 

ചിത്രത്തിന്റെ പോസ്റ്ററിലൂടെ പരിചിതമായ ചെക്ക് ഷർട്ടും കൂളിങ് ഗ്ലാസും ചുണ്ടിലൊരു സിഗരറ്റുമായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. സിംഗിൾ ഷോട്ടിൽ കൂളിങ് ഗ്ലാസ് ഉയർത്തി വഷളത്തരവും പുച്ഛവും സ്ഫുരിക്കുന്ന നോട്ടത്തിലൂടെ ഞെട്ടിക്കുകയാണ് മമ്മൂട്ടി. ഗൗരവം നിറയുന്ന കഥാപാത്രമായി വിനായകനെയും ടീസറിൽ കാണാം. 

കഴിഞ്ഞ ദിവസം പുറത്തു വന്ന ചിത്രത്തിന്റെ പോസ്റ്ററും ഏറെ ആരാധകശ്രദ്ധ നേടിയിരുന്നു. നിഗൂഢവും വിചിത്രവുമായ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ചിത്രത്തിന്റേതായി ഇതിന് മുമ്പ് പുറത്ത് വന്ന സ്റ്റിൽ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്

ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പി’ ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം ഫൈസൽ അലി, സംഗീതം മുജീബ് മജീദ്, എഡിറ്റർ പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ചീഫ് അസോ. ഡയറക്ടർ ബോസ് വി, മേക്കപ്പ് അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം അഭിജിത്ത് സി, സ്റ്റിൽസ് നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലിം. ടൈറ്റിൽ ഡിസൈൻ ആഷിഫ് സലിം, ഡിജിറ്റൽ മാർക്കറ്റിങ് വിഷ്ണു സുഗതൻ, പിആർഓ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ ട്രൂത് ഗ്ലോബൽ ഫിലിംസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments