Monday, December 23, 2024
HomeAmericaഡാലസ് കേരള അസോസിയേഷൻ അഭിനന്ദന യോഗം സംഘടിപ്പിച്ചു

ഡാലസ് കേരള അസോസിയേഷൻ അഭിനന്ദന യോഗം സംഘടിപ്പിച്ചു

പി. പി ചെറിയാൻ

ഗാർലാൻഡ് : ഡാലസ് കേരള അസോസിയേഷൻ  അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ശക്തരായ വടംവലി ടീമുകളെ ഉൾപ്പെടുത്തി നടത്തിയ ആവേശകരമായ വടംവലി മത്സരത്തിലും അതോടൊപ്പം രണ്ടായിരത്തിലധികം പേർക്ക് ഓണാഘോഷ പരിപാടികളുടെ ഭാഗമായി കേരളതനിമയിൽ തികച്ചും സൗജന്യമായി ഓണസദ്യ ഒരുക്കുന്നതിനും കഠിനാദ്ധ്വാനം ചെയ്ത വൊളന്റിയർമാരെ ആദരിച്ചു.


ഡാലസ് കേരള അസോസിയേഷൻ ഓഫിസിൽ  സംഘടിപ്പിച്ച അഭിനന്ദന യോഗത്തിൽ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു. പരിപാടികളുടെ വിജയത്തിനുവേണ്ടി വിവിധ തലങ്ങളിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രസിഡന്റ് നന്ദി പറഞ്ഞു. തുടർന്നു വിവിധ ഗായകർ അതി മനോഹരമായ ഗാനങ്ങൾ ആലപിച്ചു യോഗത്തിൽ വിനോദ് ജോർജ് സ്വാഗതവും സെക്രട്ടറി മൻജിത് കൈനിക്കര നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments