അബുദാബി : വിദേശികൾക്ക് ജീവിക്കാനും ജോലി ചെയ്യാനും അനുയോജ്യമായ രാജ്യങ്ങളിൽ യുഎഇയ്ക്ക് പത്താം സ്ഥാനം. വിവിധ രാജ്യങ്ങളിലെ ജീവിത നിലവാരവും തൊഴിൽ അവസരങ്ങളും വേതനവും മറ്റും അടിസ്ഥാനമാക്കി ഇന്റർ നേഷൻസ് ആഗോള ശൃംഖല പ്രവാസികളിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.
ഒരു വർഷത്തെ ‘സെൽഫ് സ്പോൺസേർഡ്’ വീസ യുഎഇ നേരത്തെ കൊണ്ടുവന്നിരുന്നു. രാജ്യത്ത് താമസിക്കാനും, ജോലി ചെയ്യാനും പൂർണ്ണ സ്വാതന്ത്ര്യമാണ് യുഎഇ അനുവദിച്ചിരുന്നത്.
പാനമയാണ് ഒന്നാം സ്ഥാനത്ത്. മെക്സിക്കോ, ഇന്തൊനീഷ്യ, സ്പെയിൻ, കൊളംബിയ, തായ്‌ലൻഡ്, ബ്രസീൽ, വിയറ്റ്‌നാം, ഫിലിപ്പീൻസ് എന്നിവയാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റു രാജ്യങ്ങൾ.
174 രാജ്യങ്ങളിലെ 12,543 ആളുകളാണ് സർവേയിൽ പങ്കെടുത്തത്. ജീവിത നിലവാരം, സ്ഥിരതാമസമാക്കാനുള്ള എളുപ്പം, വിദേശ ജോലി, വ്യക്തിഗത സാമ്പത്തിക ഇടപാട്, ഡിജിറ്റൽ സേവനം, താമസം, ആശയവിനിമയം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങൾ. ജീവിത നിലവാരം, വിദേശ ജോലി, പ്രവാസി ക്ഷേമം എന്നിവയിൽ ഉയർന്ന സംതൃപ്തി രേഖപ്പെടുത്തി.

