Friday, December 5, 2025
HomeBreakingNewsശബരിമല തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ വിവാഹിതനായി

ശബരിമല തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ വിവാഹിതനായി

ശബരിമല തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ വിവാഹിതനായി. മണ്ണാറശാല ഇല്ലത്തെ അദ്രിക പാർവതിയാണ് വധു. തന്ത്രി കണ്ഠര് രാജീവരുടെ മകനാണ് ബ്രഹ്മദത്തൻ. താന്ത്രിക കർമ്മങ്ങളിൽ മുൻ നിരയിലുള്ള രണ്ടു കുടുംബങ്ങളുടെ കൂടിച്ചേരൽ കൂടിയാണ് വിവാഹം.  മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ പൂജകളുടെ അടക്കം അധികാരം മണ്ണാറശാല ഇല്ലത്തിനാണ്. കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് ക്ഷേത്രങ്ങളുടെ താന്ത്രിക അവകാശം താഴമൺ മഠത്തിനാണ്.

കഴിഞ്ഞവർഷം ചിങ്ങം ഒന്നിനാണ് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ചുമതലയേറ്റത്. ബെംഗളൂരൂ ക്രൈസ്റ്റ് കോളേജില്‍ നിന്നും ബിബിഎ, എല്‍എല്‍ബി പഠനത്തിന് ശേഷം കോട്ടയം ജില്ലാ കോടതിയില്‍ കണ്ഠര് ബ്രഹ്‌മദത്തന്‍ പ്രാക്ടീസ് ചെയ്തിരുന്നു. അതിനുശേഷം ബെംഗളൂരൂവിലെ സ്വകാര്യ കമ്പനിയില്‍ അനലിസ്റ്റായി ജോലി ചെയ്തു. പിന്നീട് സ്‌കോര്‍ട്‌ലന്‍ഡില്‍ എല്‍എല്‍എം പഠനം പൂര്‍ത്തിയാക്കിയ ശേഷം അന്താരാഷ്ട്ര കമ്പനിയായ ഡെലോയ്റ്റില്‍ ജോലി ചെയ്യുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് ജോലി രാജിവച്ച് പൂര്‍ണ്ണമായും പൂജകളിലേക്ക് തിരിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments