Friday, December 5, 2025
HomeAmericaയുഎസ് പ്രതിരോധ വകുപ്പിലെ ഡിഫൻസ് ഇന്റലിജൻസ് ഏജൻസി മേധാവി ലെഫ്റ്റനന്റ് ജനറൽ ജെഫ്രി ക്രൂസിനെ പുറത്താക്കി

യുഎസ് പ്രതിരോധ വകുപ്പിലെ ഡിഫൻസ് ഇന്റലിജൻസ് ഏജൻസി മേധാവി ലെഫ്റ്റനന്റ് ജനറൽ ജെഫ്രി ക്രൂസിനെ പുറത്താക്കി

വാഷിങ്ടൺ : യുഎസ് പ്രതിരോധ വകുപ്പിലെ ഡിഫൻസ് ഇന്റലിജൻസ് ഏജൻസി മേധാവി ലെഫ്റ്റനന്റ് ജനറൽ ജെഫ്രി ക്രൂസിനെ പുറത്താക്കി. യു.എസ്. പ്രതിരോധ സെക്രട്ടറി പിറ്റെ ഹെഗ്സെത്താണ് ജെഫ്രി ക്രൂസിനെയും രണ്ട് സീനിയർ ഉദ്യോഗസ്ഥരെയും പുറത്താക്കി ഉത്തരവിട്ടത്. ക്രൂസിനെ കൂടാതെ, യുഎസ് നേവൽ റിസർവ്സ് മേധാവി വൈസ് അഡ്മിറൽ നാൻസി ലാകോറിനെയും മിൽട്ടൺ സാൻഡ്‌സിനെയും പുറത്താക്കി. പുറത്താക്കിയതിന്റെ കാരണം അറിയില്ലെന്നാണ് മൂന്ന് ഉദ്യോഗസ്ഥരും വ്യക്തമാക്കിയത്

ട്രംപ് പ്രധാന സൈനിക വിജയമായി അവതരിപ്പിച്ച ഇറാൻ ആക്രമണം പൂർണ്ണ വിജയം അല്ലെന്ന് ക്രൂസിൻ്റെ ഏജൻസിയായ ഡിഐഎ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടുകയും ചെയ്തിരുന്നു. പിന്നാലെയാണ് മൂന്ന് പേരെയും പുറത്താക്കിയത്. യുഎസ് ആക്രമണം ഇറാൻ്റെ ആണവ പദ്ധതിയെ ഏതാനും മാസത്തേക്ക് മാത്രമേ വൈകിപ്പിച്ചതേയുള്ളൂ എന്നായിരുന്നു ഡിഐഎ വിലയിരുത്തൽ. എന്നാൽ ഇറാൻ്റെ ആണവ ശേഷി പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നായിരുന്നു ട്രംപിൻ്റെ വാദം. പെന്റഗണും വൈറ്റ് ഹൌസും പുറത്താക്കൽ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments