ന്യൂയോർക്ക്: ന്യൂയോർക്കിലുണ്ടായ വാഹനാപകടത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം. നിരവധിപ്പേർക്ക് പരിക്കേറ്റു. 50ഓളം യാത്രക്കാർ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. സംഘത്തിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ് വിവരം. ചൈനീസ്, ഫിലിപ്പിനോ വംശജരും കൂട്ടത്തിലുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനാണ് റിപ്പോർട്ടുകൾ.
ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. അപകടത്തിന്റെ ആഘാതത്തിൽ പലരും പുറത്തേക്ക് തെറിച്ചുവീണതായി പൊലീസ് വക്താവ് പറഞ്ഞു. മരിച്ചവരിൽ കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്.

