Friday, December 5, 2025
HomeAmericaലാൻഡിങ്ങിന് മുൻപായി ഡെൽറ്റ എയർലൈൻ ബോയിങ് വിമാനത്തിന്റെ ചിറക് ഭാഗികമായി വേർപെട്ടു: ഒഴിവായത് വൻ ദുരന്തം

ലാൻഡിങ്ങിന് മുൻപായി ഡെൽറ്റ എയർലൈൻ ബോയിങ് വിമാനത്തിന്റെ ചിറക് ഭാഗികമായി വേർപെട്ടു: ഒഴിവായത് വൻ ദുരന്തം

ടെക്സസ് : ലാൻഡിങ്ങിന് മുൻപായി ആകാശത്ത് വച്ച് ഡെൽറ്റ എയർലൈൻ ബോയിങ് വിമാനത്തിന്റെ ചിറക് ഭാഗികമായി വേർപെട്ടു. ഒഴിവായത് വൻ ദുരന്തം. 68 യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ).

ഓർലാൻഡോ ഇന്റർനാഷനൽ വിമാനത്താവളത്തിൽ നിന്ന് 62 യാത്രക്കാരും 6 കാബിൻ ജീവനക്കാരുമായി ഓസ്റ്റിൻ ബെർഗ്സ്ട്രോം വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യവേയാണ് ബോയിങ് 737 വിമാനത്തിന്റെ ഇടുത ഭാഗത്തെ ചിറകുകൾ വേർപെട്ടത്. യാത്രക്കാരാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. വിൻഡോ സീറ്റിലിരുന്ന യാത്രക്കാരിയാണ് വിമാനത്തിന്റെ ചിറകുകൾ തകരാറിലായതായി കണ്ടെത്തിയത്. സംശയം തോന്നിയ ഉടൻ വിൻഡോ തുറന്ന് പരിശോധിച്ചപ്പോഴാണ് അപകടം മനസ്സിലായത്. വിമാനം കുലുങ്ങുന്നതായി അനുഭവപ്പെട്ടെന്നാണ് യാത്രക്കാർ പ്രതികരിച്ചത്.

സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം വിമാനം അറ്റകുറ്റപണികൾക്കായി കയറ്റിയതായി ഡെൽറ്റ അധികൃതൃർ വ്യക്തമാക്കി. ഇടതു ചിറകിന്റെ ഒരു ഭാഗം വേർപെട്ടതായും അധികൃതർ വിശദമാക്കി. യാത്രക്കാർക്കുണ്ടായ ആശങ്കയിൽ ക്ഷമാപണം നടത്തുകയും ചെയ്തു. ചിറകുകളുടെ അറ്റത്തായുള്ള ഫ്ളാപ്പുകൾ ടേക്ക് ഓഫ്, ലാൻഡിങ് സമയങ്ങളിലാണ് വിപുലീകരിക്കപ്പെടുന്നത്. ലാൻഡിങ്ങിന്റെയും ടേക്കോഫിന്റെയും സമയങ്ങളിൽ വിമാനത്തിന് കൂടുതൽ നിയന്ത്രണം ഉറപ്പാക്കുകയാണ് ഇവയുടെ ചുമതല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments