ന്യൂഡൽഹി : പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിയുമുൾപ്പെടെ, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ആരായാലും അവർ കുറ്റകൃത്യങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയോ കസ്റ്റഡിയിലാവുകയോ ചെയ്താൽ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ലുമായി കേന്ദ്രം. ഇത് ബുധനാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും.
അറസ്റ്റിലായശേഷം 30 ദിവസത്തിനകം രാജി സമർപ്പിച്ചില്ലെങ്കിലും സ്വമേധയാ പദവി നഷ്ടമാകും. തെറ്റുകാരനല്ലെന്ന് കണ്ടെത്തിയാൽ വീണ്ടും അധികാരത്തിലെത്താനാകുമെന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്. അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തിനെതിരായി കേന്ദ്രം ഉപയോഗപ്പെടുത്തുന്നത് പതിവായ സാഹചര്യത്തിൽ ദുരുപയോഗ സാധ്യത ഏറെയുള്ള ബില്ലാണിതെന്ന് വിമർശനമുയർന്നുകഴിഞ്ഞു.

