Friday, December 5, 2025
HomeNewsജമ്മു കശ്മീരിൽ രണ്ടാമതും മിന്നൽ പ്രളയം ; 7 മരണം, നിരവധി പേർക്ക് പരുക്ക്,...

ജമ്മു കശ്മീരിൽ രണ്ടാമതും മിന്നൽ പ്രളയം ; 7 മരണം, നിരവധി പേർക്ക് പരുക്ക്, ഒട്ടേറെ നാശനഷ്ടങ്ങൾ

ശ്രീനഗർ : ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 7 മരണം. നിരവധിപേർക്കു പരുക്കേറ്റു. ദേശീയപാതയും റെയിൽവേ ട്രാക്കും പൊലീസ് സ്റ്റേഷനും കേടുപാടുകൾ സംഭവിച്ചതായി ജമ്മുവിൽനിന്നുള്ള എംപിയും കേന്ദ്ര മന്ത്രിയുമായ ജിതേന്ദ്ര സിങ് പറഞ്ഞു. സൈന്യവും ജില്ലാ ഭരണകൂടവും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും രക്ഷാപ്രവർത്തനം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഒമർ അബ്ദുല്ല രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ജനങ്ങളെ സുരക്ഷിതരാക്കാനും നിർദേശം നൽകി. ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. നദികളുടെ തീരത്തേക്കും, മണ്ണിടിച്ചിലിനു സാധ്യതയുള്ള സ്ഥലങ്ങളിലേക്കും യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. ഈയാഴ്ച ജമ്മു ഡിവിഷനിലെ കിശ്ത്വാഡിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരണം 60 കഴിഞ്ഞു. ഇതിൽ രണ്ടുപേർ സിഐഎസ്എഫ് ഭടൻമാരാണ്. നൂറിലേറെ പേർക്കു പരുക്കേറ്റു. നിരവധിപേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments