Friday, December 5, 2025
HomeAmericaട്രംപിന്റെ വ്യാപാരയുദ്ധം: യുഎസിലെ മൊത്തവ്യാപാരത്തിൽ പണപ്പെരുപ്പം കടുക്കുന്നു; ഉത്പാദകർക്കും...

ട്രംപിന്റെ വ്യാപാരയുദ്ധം: യുഎസിലെ മൊത്തവ്യാപാരത്തിൽ പണപ്പെരുപ്പം കടുക്കുന്നു; ഉത്പാദകർക്കും നിർമ്മാതാക്കൾക്കും ചെലവുകൾ കൂടുന്നു

വാഷിങ്ടൺ: ട്രംപിൻ്റെ താരിഫിൽ യുഎസിലെ മൊത്തവ്യാപാര തലത്തിലുള്ള പണപ്പെരുപ്പം കഴിഞ്ഞ മാസം വർധിച്ചതായി പുതിയ കണക്കുകൾ. 2022 ജൂണിന് ശേഷം പ്രതിമാസ നിരക്കിൽ ഏറ്റവും വേഗത്തിലാണ് വിലകൾ ഉയർന്നിരിക്കുന്നത്. ജൂലൈയിൽ ഉത്പാദകർക്കും നിർമ്മാതാക്കൾക്കും ചെലവുകൾ കുത്തനെ ഉയർന്നതായാണ് റിപ്പോർട്ട്. താമസിയാതെ അമേരിക്കയിൽ വൻവിലവർധന ഉണ്ടാകുമെന്നതിന്റെ സൂചനയാണിതെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.

സാമ്പത്തിക വിദഗ്ദ്ധൻ ക്രിസ് റപ്കിയുടെ അഭിപ്രായത്തിൽ ഉത്പാദകർ പണപ്പെരുപ്പത്തിന്റെ തീച്ചൂട് അറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നാണ്. താരിഫുമായി ബന്ധപ്പെട്ട ഉയർന്ന ചെലവുകൾ, ഉത്പാദകർ പണപ്പെരുപ്പം കൊണ്ട് പൊറുതിമുട്ടിയ ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കാൻ അധികസമയം വേണ്ടിവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂലൈയിൽ വിലകൾ 0.2 ശതമാനവും വാർഷികത്തോതായി 2.4 ശതമാനവും ഉയരുമെന്ന സാമ്പത്തിക വിദഗ്ദ്ധരുടെ പ്രതീക്ഷകളെ വ്യാഴാഴ്‌ചത്തെ കണക്കുകൾ മറികടന്നു.വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾത്തന്നെ Dow 175 പോയിന്റ് (0.4%) ഇടിഞ്ഞു.

S&P 500 സൂചിക 0.35 ശതമാനവും ടെക് ഭീമന്മാരുൾപ്പെട്ട നാസ്ഡാക്ക് കോമ്പോസിറ്റ് 0.3 ശതമാനവും താഴ്ന്നു. പിപിഐയിലുണ്ടായ വലിയ വർധന കാണിക്കുന്നത് പണപ്പെരുപ്പം സമ്പദ് വ്യവസ്ഥയിലേക്ക് വ്യാപിക്കുന്നുണ്ടെന്നാണ്. ഈ വർധന അപ്രതീക്ഷിതവും അസുഖകരവുമാണ്. അടുത്ത മാസത്തെ ശുഭാപ്തിവിശ്വാസത്തെ ഇല്ലാതാക്കുന്ന വിവരമാണിത്.’ നോർത്ത്‌ലൈറ്റ് അസറ്റ് മാനേജ്മെന്റിൻ്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ ക്രിസ് സക്കറെല്ലി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments