Friday, December 5, 2025
HomeNewsഗാസ പിടിച്ചെടുക്കുന്നതിൽ പ്രതിഷേധം, നിലപാട് മാറ്റി നെതന്യാഹു

ഗാസ പിടിച്ചെടുക്കുന്നതിൽ പ്രതിഷേധം, നിലപാട് മാറ്റി നെതന്യാഹു

ന്യൂഡല്‍ഹി : പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സുരക്ഷാ മന്ത്രിസഭ അംഗീകരിച്ച പുതിയ പദ്ധതി പ്രകാരം ഇസ്രായേല്‍ സൈന്യം ഗാസ നഗരത്തിന്റെ ‘നിയന്ത്രണം’ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെ ഗാസ പിടിച്ചടക്കില്ലെന്നും ഹമാസില്‍ നിന്ന് മോചിപ്പിക്കുമെന്നും വിശദീകരണവുമായി നെതന്യാഹു എത്തി.

മുഴുവന്‍ പ്രദേശത്തിന്റെയും നിയന്ത്രണം തിരികെ പിടിക്കാനും ഹമാസിനെ എതിര്‍ക്കുന്ന സൗഹൃദ അറബ് സൈന്യത്തിന് കൈമാറാനും ഇസ്രായേല്‍ പദ്ധതിയിടുന്നതായി മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി നെതന്യാഹു പറഞ്ഞിരുന്നു. എന്നാല്‍ ഗാസയുടെ നിയന്ത്രണം പൂര്‍ണമായി കയ്യടക്കുന്നതില്‍ സൈന്യത്തിനു വിയോജിപ്പുണ്ട്. തിരിച്ചടി ഭയന്ന് നിലപാട് മയപ്പെടുത്തുകയാണ് നെതന്യാഹു.

ഗാസയിലെ യുദ്ധം ഏകദേശം രണ്ട് വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഗാസയിലെ രണ്ട് ദശലക്ഷത്തിലധികം ആളുകളെ ക്ഷാമത്തിന്റെ വക്കില്‍ നിന്ന് മോചിപ്പിക്കുന്നതിനും പലസ്തീന്‍ തീവ്രവാദികള്‍ ബന്ദികളാക്കുന്നവരെ മോചിപ്പിക്കുന്നതിനും ഒരു വെടിനിര്‍ത്തല്‍ ഉറപ്പാക്കാന്‍ നെതന്യാഹുവിന് സമ്മര്‍ദ്ദം വര്‍ദ്ധിച്ചുവരുന്നുണ്ട്.

അതേസമയം, ശക്തമായ ഇസ്രായേലി സഖ്യകക്ഷിയായ ജര്‍മ്മനി ഗാസയില്‍ സൈനിക കയറ്റുമതി നിര്‍ത്തലാക്കാനുള്ള അസാധാരണമായ നടപടി സ്വീകരിച്ചത് ഹമാസിനുള്ള പ്രതിഫലമായി നെതന്യാഹു വിശേഷിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments