വാഷിങ്ടൻ : വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആയിരിക്കും 2028 ലെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പിൻഗാമിയാരെന്ന ചോദ്യത്തിനു മറുപടിയായാണ് വാൻസിന്റെ പേര് ട്രംപ് പറഞ്ഞത്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആയിരിക്കും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ യോഗ്യൻ എന്നും ട്രംപ് പറഞ്ഞു.
‘പിൻഗാമിയെ കുറിച്ച് സംസാരിക്കാൻ സമയമായിട്ടില്ല. എങ്കിലും വാൻസ് തീർച്ചയായും മികച്ച പ്രകടനം നടത്തുന്നുണ്ട്, ഈ ഘട്ടത്തിൽ ഒരുപക്ഷേ അദ്ദേഹത്തിനാണ് ഏറ്റവും സാധ്യത.” എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. മാർക്കോ റൂബിയോയ്‌ക്കും ഏതെങ്കിലും രൂപത്തിൽ വാൻസുമായി സഹകരിക്കാൻ സാധിക്കും.’ – ട്രംപ് പറഞ്ഞു. പിൻഗാമിയെ കുറിച്ച് സൂചന നൽകാൻ ട്രംപ് മുൻപ് വിസമ്മതിച്ചിരുന്നു.


