ന്യൂയോര്‍ക്ക്: റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്ന ഇന്ത്യയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവായ സ്റ്റെഫാൻ മില്ലര്‍. റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്നാണ് ട്രംപ് വിശ്വസിക്കുന്നതെന്നും മില്ലെര്‍ പറഞ്ഞു. റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നതിലൂടെ യുദ്ധത്തിന് വേണ്ടി ഇന്ത്യ സാമ്പത്തിക സഹായം ചെയ്യുകയാണ്. അത് അംഗീകരിക്കാനാകില്ലെന്ന് ട്രംപ് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. യുഎസ് വാര്‍ത്താ ചാനലായ ഫോക്ല് ന്യൂസിലെ പരിപാടിയിലാണ് മില്ലറിന്റെ പ്രസ്താവന.
ചൈനയോടൊപ്പം ചേര്‍ന്നാണ് റഷ്യയില്‍നിന്ന് ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നുവെന്നറിഞ്ഞാല്‍ ആളുകള്‍ ഞെട്ടും. അതൊരു അതിശയിപ്പിക്കുന്ന വസ്തുതയാണ്- അദ്ദേഹം പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ 25% തീരുവ പ്രഖ്യാപിച്ച ട്രംപ് റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങുന്നതിൽ പിഴ ചുമത്തുമെന്നും പ്രസ്താവിച്ചിരുന്നു.. ഈ വിഷയത്തിലാണ് സ്റ്റെഫന്‍ മില്ലറിന്റെ പ്രതികരണം.
റഷ്യയില്‍നിന്ന് ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പറഞ്ഞിരുന്നു. ഇന്ത്യ തന്ത്രപ്രധാനമായ പങ്കാളിയാണെങ്കിലും ഇക്കാര്യം അസ്വസ്ഥതയുണ്ടാക്കുന്നുവെന്നാണ് അദ്ദേഹം നേരത്തെ പറഞ്ഞത്. നികുതി ഭീഷണിയും തുടര്‍ച്ചയായ വിമര്‍ശനവുമുണ്ടായിട്ടും റഷ്യയില്‍നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി ഉടനെ നിർത്തില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.

