ന്യൂഡല്‍ഹി: ഞായറാഴ്ച ന്യൂഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ പെയ്തതോടെ നൂറിലേറെ വിമാന സര്‍വ്വീസുകളെ ബാധിച്ചു. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രയ്ക്ക് തയ്യാറെടുത്ത 105 വിമാനങ്ങളും ലാന്‍ഡിംഗ് നിശ്ചയിച്ചിരുന്ന 31 വിമാനങ്ങളും വൈകുകയും മൂന്ന് വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.മഴ കനത്തതോടെ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. റോഡ് ഗതാഗതം തടസ്സപ്പെട്ടു. വിജയ് ചൗക്ക്, കൊണാട്ട് പ്ലേസ്, മിന്റോ ബ്രിഡ്ജ്, സരോജിനി നഗര്‍, എയിംസ്, പഞ്ച്കുയാന്‍ മാര്‍ഗ്, ജന്‍പത്, ലജ്പത് നഗര്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രധാന പ്രദേശങ്ങളെ മഴ ബാധിച്ചു. നോയിഡയുടെയും ഗുരുഗ്രാമിന്റെയും വിവിധ ഭാഗങ്ങളില്‍ താരതമ്യേന കനത്ത മഴയാണ് പെയ്തത്.