Friday, December 5, 2025
HomeIndia"മെയ്ക്ക് ഇൻ ഇന്ത്യ" മുന്നേറ്റത്തിന് തയ്യാറെടുക്കണമെന്ന്‌ ആഹ്വാനം ചെയ്ത് മോദി

“മെയ്ക്ക് ഇൻ ഇന്ത്യ” മുന്നേറ്റത്തിന് തയ്യാറെടുക്കണമെന്ന്‌ ആഹ്വാനം ചെയ്ത് മോദി

ന്യൂ‍ഡൽഹി : ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ‘സ്വദേശി’ (മെയ്ക്ക് ഇൻ ഇന്ത്യ) മുന്നേറ്റത്തിന് തയ്യാറെടുക്കണമെന്നാണ് മോദി ആഹ്വാനം ചെയ്തത്. ലോക സമ്പദ്‌വ്യവസ്ഥ അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കാരണം ഇന്ത്യൻ കയറ്റുമതിക്ക് തീരുവയും പിഴയും ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

‘സ്വദേശി’ നീക്കത്തിലൂടെ ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് പ്രോത്സാഹനം നൽകണമെന്ന് ശനിയാഴ്ച തന്റെ മണ്ഡലമായ വാരണാസിയിൽ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. രാജ്യത്തെ ഓരോ പൗരനും ‘സ്വദേശി’ ഉൽപ്പന്നങ്ങൾ വാങ്ങാൻ ദൃഢനിശ്ചയം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘‘ഇന്ന് ലോക സമ്പദ്‌വ്യവസ്ഥ നിരവധി ഉയർച്ച താഴ്ചകളിലൂടെ കടന്നുപോകുകയാണ്. അനിശ്ചിതത്വത്തിന്റെ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, ഓരോ രാജ്യവും സ്വന്തം താൽപ്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാൻ പോകുന്നു. അതിനാൽ, രാജ്യത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. നമ്മുടെ കർഷകർ, നമ്മുടെ വ്യവസായങ്ങൾ, നമ്മുടെ യുവാക്കളുടെ തൊഴിൽ ഇവയെല്ലാം നമുക്ക് പരമപ്രധാനമാണ്.’’ – പ്രധാനമന്ത്രി പറഞ്ഞു. 

‘‘ഏതൊരു രാഷ്ട്രീയ പാർട്ടിയും, ഏതൊരു നേതാവും, രാജ്യത്തിന്റെ താൽപ്പര്യം മുൻനിർത്തി സംസാരിക്കുകയും ‘സ്വദേശി’ വാങ്ങാൻ ദൃഢനിശ്ചയം ചെയ്യണമെന്ന് ജനങ്ങളെ ബോധവൽക്കരിക്കുകയും വേണം. നമ്മൾ എന്തെങ്കിലും വാങ്ങാൻ തീരുമാനിക്കുമ്പോൾ, ഒരു മാനദണ്ഡം മാത്രമേ ഉണ്ടാകൂ: ഒരു ഇന്ത്യക്കാരൻ വിയർപ്പൊഴുക്കി ഉണ്ടാക്കുന്ന വസ്തുക്കളാണ് നമ്മൾ വാങ്ങാൻ പോകുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ കഴിവ് ഉപയോഗിച്ച്, ഇന്ത്യയിലെ ജനങ്ങളുടെ വിയർപ്പ് ഉപയോഗിച്ച്, ഇന്ത്യയിലെ ജനങ്ങൾ നിർമ്മിച്ച എന്തും നമുക്ക് ‘സ്വദേശി’യാണ്.’’ – പ്രധാനമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments