Thursday, October 9, 2025
HomeNewsരാജ്യത്ത് യുപിഐ പണമിടപാടുകളില്‍ നിരവധി മാറ്റങ്ങൾ: യുപിഐ പിൻ നമ്പറിന് പകരം മുഖവും വിരലടയാളവും; ബയോമെട്രിക്...

രാജ്യത്ത് യുപിഐ പണമിടപാടുകളില്‍ നിരവധി മാറ്റങ്ങൾ: യുപിഐ പിൻ നമ്പറിന് പകരം മുഖവും വിരലടയാളവും; ബയോമെട്രിക് സംവിധാനം വരുന്നു

രാജ്യത്ത് യുപിഐ പണമിടപാടുകളില്‍ 2025 ഓഗസ്റ്റ് 1 മുതല്‍ നിരവധി മാറ്റങ്ങള്‍ വരുന്നു. ബാലന്‍സ് പരിശോധയില്‍ ഉള്‍പ്പടെ പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണ്? യുപിഐ ഇടപാടുകള്‍ നടത്തുന്നവര്‍ ഈ മാറ്റങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.

30 ദിവസത്തിനിടെ ഇനി മുതല്‍ പരമാവധി 10 പേയ്‌മെന്‍റ് റിവേഴ്‌സല്‍ റിക്വസ്റ്റുകള്‍ നല്‍കാനേ ഉപഭോക്താക്കള്‍ക്ക് കഴിയൂ.

പണമിടപാടുകളിലെ തെറ്റുകളും പിഴവുകളും കുറയ്ക്കാന്‍ ഇനി മുതല്‍ സ്വീകരിക്കുന്നയാളുടെ ബാങ്കിടപാടുകളിലെ പേര് പേയ്‌മെന്‍റ് കണ്‍ഫോം ചെയ്യുന്നതിന് മുമ്ബ് കാണിക്കും.

യുപിഐ യൂസേജ് ഓഗസ്റ്റ് 1 മുതല്‍ നാഷണല്‍ പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍ കര്‍ശനമായി നിരീക്ഷിക്കും. വീഴ്‌ച വരുത്തുന്ന ആപ്പുകള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കും.

ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടുകള്‍ ദിവസം 25 തവണ വരെ മാത്രമേ നോക്കാന്‍ സാധിക്കൂ.

ഓഗസ്റ്റ് 1 മുതല്‍ യുപിഐ ആപ്പുകളില്‍ ഒരു ദിവസം 50 തവണ മാത്രമേ ബാലന്‍സ് പരിശോധിക്കാനാകൂ. ഒന്നിലേറെ യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഓരോ ആപ്പിലും 50 തവണ സൗജന്യമായി ബാലന്‍സ് പരിശോധിക്കാനുള്ള അവസരമുണ്ടാകും.ഇനി മുതല്‍ പെന്‍ഡിംഗ് ട്രാന്‍സാക്ഷനുകള്‍ മൂന്ന് പ്രാവശ്യം മാത്രമേ പരിശോധിക്കാന്‍ സാധിക്കൂ. ഓരോ പരിശോധനയ്ക്കും കുറഞ്ഞത് 90 സെക്കന്‍ഡുകളുടെ ഇടവേള ഉണ്ടായിരിക്കണം.

ഓട്ടോപേ ട്രാന്‍സാക്ഷനുകള്‍ പ്രത്യേക സമയ കാലയളവുകളില്‍ മാത്രമേ ഇനി സംഭവിക്കൂ. രാവിലെ 10 മണിക്ക് മുമ്ബും, ഉച്ചയ്ക്ക് 1 മണിക്കും വൈകിട്ട് 9 മണിക്കും ഇടയ്ക്കും, രാത്രി 9.30ന് ശേഷമായിരിക്കും ഈ ടൈം സ്ലോട്ടുകള്‍.

അക്കൗണ്ടില്‍ നിന്ന്‌ പണം കൈമാറുന്നതിന് വെരിഫിക്കേഷനായി ഉപയോഗിക്കുന്ന പിൻ നമ്പറിന് പകരം മുഖം തിരിച്ചറിഞ്ഞുള്ളതോ വിരലടയാളമുപയോഗിച്ചുള്ളതോ ആയ തിരിച്ചറിയല്‍ സംവിധാനമാണ് വരാൻ പോകുന്നത്. ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനൊപ്പം സുരക്ഷ ശക്തമാക്കാനും ഇത്‌ സഹായകമാകുമെന്നാണ് പ്രതീക്ഷ.

അതേസമയം നാഷണല്‍ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) പുതിയ സംവിധാനം തയ്യാറാക്കുന്നത്. ഇതിലൂടെ പിൻ നമ്പർ മോഷ്ടിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാനാകും. രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകളില്‍ 80 ശതമാനവും യുപിഐ വഴിയായതും സുരക്ഷയുയർത്തേണ്ടതിന്റെ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ഒരുവർഷത്തോളമായി എൻപിസിഐ ബയോമെട്രിക് വെരിഫിക്കേഷൻ സേവനം കൊണ്ടുവരുന്നതിനായി പരിശ്രമിച്ചു വരുകയാണ്.

ബയോമെട്രിക് സംവിധാനം കൊണ്ട് വരാൻ വിവിധ തേഡ്പാർട്ടി കമ്പനികളുമായി ഇതിന്റെ സാധുത പരിശോധിച്ചിട്ടു ണ്ടെന്നാണ് വിവരം. 2025 ഗ്ലോബല്‍ ഫിൻടെക് ഫെസ്റ്റില്‍ ഇതിന്റെ മാതൃക അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണം പൂർത്തിയായാല്‍ റിസർവ് ബാങ്കിന്റെ അനുമതിയോടെയാകും ഇത് നടപ്പാക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments