വാഷിങ്ടണ്‍: അമേരിക്കയില്‍ 11 പേര്‍ക്ക് അക്രമിയില്‍ നിന്ന് കുത്തേറ്റു. കഴിഞ്ഞ ദിവസം രാത്രി മിച്ചിഗന്‍ ട്രവേര്‍സ് സിറ്റിയിലെ വാള്‍മാര്‍ട്ടിലാണ് സംഭവം. അക്രമിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുത്തേറ്റ 11 പേരെയും മുന്‍സണ്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ സ്ഥിതി ഇതുവരെ ആശുപത്രി പുറത്ത് വിട്ടിട്ടില്ല.
ആവശ്യമായ സമയത്ത് വിവരമറിയിക്കാമെന്നാണ് ആശുപത്രി വ്യക്തമാക്കുന്നത്. പ്രാഥമികാന്വേഷണം തുടരുന്നതിനാല്‍ സംഭവസ്ഥലത്തേക്ക് പൊതുജനങ്ങള്‍ പ്രവേശിക്കരുതെന്ന് പൊലീസ് അറിയിച്ചു. അക്രമവുമായി ബന്ധപ്പെട്ട് വളരെ ചെറിയ വിവരങ്ങളേ ലഭിച്ചിട്ടുള്ളുവെന്നാണ് പൊലീസ് അറിയിക്കുന്നത്.
അക്രമത്തില്‍ എന്തെങ്കിലും പ്രേരണയുണ്ടായതായുള്ള വിവരങ്ങളും ലഭിച്ചിട്ടില്ല. അക്രമത്തില്‍ പരിക്കേറ്റവരൊപ്പമാണ് തങ്ങളെന്ന് മിച്ചിഗണ്‍ ഗവര്‍ണര്‍ ഗ്രെച്ചന്‍ വൈറ്റ്‌മെര്‍ പറഞ്ഞു. ആവശ്യമായ പിന്തുണ നല്‍കുമെന്ന് എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ ഡാന്‍ ബോന്‍ഗിനോ അറിയിച്ചു.