ന്യൂഡൽഹി : സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം ജയ്പുരിൽ തിരിച്ചിറക്കി. മുംബൈയിലേക്ക് പുറപ്പെട്ട AI612 വിമാനമാണ് ജയ്പുർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ തിരിച്ചിറക്കിയത്.
സാങ്കേതിക തകരാർ സംശയിച്ചതിനെത്തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഉച്ചയ്ക്കാണ് വിമാനം ജയ്പുരിൽ നിന്നും പറന്നുയർന്നത്. എന്നാൽ 23 മിനിറ്റ് ആയതോടെ വിമാനം തിരിച്ചിറക്കുകയായിരുന്നു. പരിശോധനകൾ നടത്തി സാങ്കേതിക തകരാറില്ലെന്ന് ഉറപ്പിച്ചതായി എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. പരിശോധനകൾക്കു ശേഷം വിമാനം മുംബൈയിലേക്ക് യാത്ര തുടർന്നു.