Saturday, October 11, 2025
HomeAmericaനാല് യുഎസ് സംസ്ഥാനങ്ങള്‍ക്ക് അത്യുഷ്ണ മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ വിഭാഗം

നാല് യുഎസ് സംസ്ഥാനങ്ങള്‍ക്ക് അത്യുഷ്ണ മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ വിഭാഗം

വാഷിംഗ്ടണ്‍ : ചൂട് വര്‍ദ്ധിക്കുമെന്നതിനാല്‍ ഈ വാരാന്ത്യത്തില്‍ നാല് യുഎസ് സംസ്ഥാനങ്ങള്‍ക്ക് അത്യുഷ്ണ മുന്നറിയിപ്പ് നല്‍കി. ഫ്‌ളോറിഡ, ജോര്‍ജിയ, സൗത്ത് കരോലിന, നോര്‍ത്ത് കരോലിന എന്നീ നാല് സംസ്ഥാനങ്ങള്‍ക്കാണ് അത്യുഷ്ണ മുന്നറിയിപ്പുള്ളത്. ദേശീയ കാലാവസ്ഥാ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വാരാന്ത്യത്തിലേക്ക് കടക്കുമ്പോള്‍ അതിശക്തമായ ചൂടായിരിക്കുമെന്നും രാത്രിയിലും കാര്യമായ ആശ്വാസം ലഭിക്കില്ലെന്നും മുന്നറിയിപ്പുണ്ട്. ‘ഈ വാരാന്ത്യത്തില്‍ തെക്കുകിഴക്കന്‍ ഭാഗത്തേക്ക് അപകടകരമായ ചൂട് വ്യാപിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. 70-കളുടെ മുകളിലായിരിക്കും രാത്രിയിലെ കുറഞ്ഞ താപനില. അതിനാല്‍ രാത്രിയില്‍ ചെറിയ ആശ്വാസമാകും ലഭിക്കുക. ശരിയായ താപ സുരക്ഷ പാലിക്കുന്നത് ഉറപ്പാക്കുക’ തദേശീയ കാലാവസ്ഥാ വിഭാഗം അറിയിച്ചു.

ഈ മുന്‍കരുതല്‍ പാലിക്കുക* ചൂടുള്ള ദിവസം ആളുകളെയോ വളര്‍ത്തുമൃഗങ്ങളെയോ അടച്ചിട്ട കാറില്‍ ഒരിക്കലും വിടരുത്.* നിങ്ങളുടെ വീട്ടില്‍ എയര്‍ കണ്ടീഷനിംഗ് ലഭ്യമല്ലെങ്കില്‍ ഒരു തണുപ്പിക്കല്‍ ഓപ്ഷന്‍ കണ്ടെത്തുക.* ശരീരം തണുപ്പിക്കാന്‍ ഇടയ്ക്ക് കുളിക്കാന്‍ ശ്രമിക്കുക* അയഞ്ഞതും ഭാരം കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുക.* നിങ്ങളുടെ വീട്ടിലെ താപനില കുറയ്ക്കാന്‍ സഹായിക്കുന്നതിന് നിങ്ങളുടെ ഓവന്‍ കുറച്ച് ഉപയോഗിക്കുക.* നിങ്ങള്‍ പുറത്താണെങ്കില്‍, തണലില്‍ വിശ്രമിക്കുക.* മുഖത്തെ സംരക്ഷിക്കാന്‍ മതിയായ വീതിയുള്ള തൊപ്പി ധരിക്കുക.* ജലാംശം നിലനിര്‍ത്താന്‍ ധാരാളം ദ്രാവകങ്ങള്‍ കുടിക്കുക.* സാധ്യമെങ്കില്‍, ഉച്ചതിരിഞ്ഞുള്ള ചൂടില്‍, ഉയര്‍ന്ന ഊര്‍ജ്ജം ആവശ്യമുള്ള ജോലികള്‍ ഒഴിവാക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments