മാഞ്ചെസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റൊടിഞ്ഞു. മാഞ്ചെസ്റ്റര്‍ ടെസ്റ്റിന്റെ ഒന്നാം ദിനം ആദ്യ സെഷനിടെയായിരുന്നു സംഭവം. ക്രിസ് വോക്‌സ് എറിഞ്ഞ ഒമ്പതാം ഓവറിലായിരുന്നു സംഭവം.
126 കി.മീ വേഗത്തിലെത്തിയ വോക്‌സിന്റെ പന്ത് അപ്രതീക്ഷിതമായി ബൗണ്‍സ് ചെയ്യുകയായിരുന്നു. ഇത് പ്രതിരോധിക്കാന്‍ പന്തിന്റെ ബൗണ്‍സിനൊത്ത് ബാറ്റ് ഉയര്‍ത്തിയതായിരുന്നു ജയ്‌സ്വാള്‍. എന്നാല്‍ താരത്തിന്റെ ബാറ്റ് ഹാന്‍ഡില്‍ ഒടിഞ്ഞുപോകുകയായിരുന്നു.
ഉടന്‍ തന്നെ ജയ്‌സ്വാള്‍ പുതിയ ബാറ്റ് ആവശ്യപ്പെട്ടു. മാഞ്ചെസ്റ്റര്‍ ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടാതിരുന്ന കരുണ്‍ നായരാണ് ജയ്‌സ്വാളിന്റെ പുതിയ ബാറ്റുകളുമായി എത്തിയത്. മറ്റൊരു ബാറ്റ് തിരഞ്ഞെടുത്ത് താരം ബാറ്റിങ് തുടര്‍ന്നു.


