Wednesday, October 8, 2025
HomeNewsസംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിട്ടു. ചരിത്രത്തിൽ ആദ്യമായി പവന് 75,000 കടന്നാണ് സ്വര്‍ണവിലയിലെ കുതിപ്പ്. ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ച് യഥാക്രമം 9380 രൂപയും 75,040 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞമാസം 14ാം തീയതി ആയിരുന്നു ഗ്രാമിന് 9320 രൂപയും പവന് 74560 രൂപയുമായി ഇതിന് മുമ്പ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 40 ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണവില വീണ്ടും റെക്കോഡ് പുതുക്കി പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 3427 ഡോളറിലെത്തി. ‌ഒരുവേള ഔണ്‍സിന് 3435 ഡോളറിലെത്തിയ ശേഷമായിരുന്നു തിരിച്ചിറങ്ങിയത്. ക്രൂഡ് ഓയില്‍ വില ബ്രെന്റ് ക്രൂഡ് ബാരലിന് 68 ഡോളര്‍ എന്ന നിരക്കിലാണ്. അതേസമയം, ഡോളര്‍ സൂചിക 97ല്‍ നില്‍ക്കുന്നത് സ്വര്‍ണവില കൂടാന്‍ കാരണമായി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 86.41 ആയിട്ടുണ്ട്. ബിറ്റ് കോയിന്‍ വില 1.20 ലക്ഷത്തിന് അടുത്തെത്തി.

24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ഒരു കോടി രൂപയ്ക്ക് മുകളിലാണ് ഇന്നത്തെ ബാങ്ക് നിരക്ക്. 22 കാരറ്റ് ഗ്രാമിന് 95 രൂപ വര്‍ധിച്ച് 9380 രൂപയായി. പവന്‍ 760 രൂപ വര്‍ധിച്ചു. 18 കാരറ്റ് ഗ്രാമിന് 7695 രൂപ, 14 കാരറ്റ് ഗ്രാമിന് 5995 രൂപ, 9 കാരറ്റ് ഗ്രാമിന് 3860 രൂപ എന്നിങ്ങനെയാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ വില. കേരളത്തില്‍ വെള്ളിയുടെ വില സര്‍വകാല റെക്കോര്‍ഡിലാണ്. ഗ്രാമിന് 125 രൂപയാണ് ഇന്ന് നല്‍കേണ്ടത്.

അതേസമയം വരുംദിവസങ്ങളിൽ വില കുറയുമെന്ന ചില റിപ്പോർട്ടുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അമേരിക്കയും ജപ്പാനും തമ്മിലുണ്ടാക്കിയ വ്യാപാര കരാര്‍ ആണ് വരുംദിവസങ്ങളില്‍ സ്വര്‍ണ വില കുറയുമെന്ന് പറയാന്‍ കാരണം.ജപ്പാനെതിരെ 25 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച ഇക്കാര്യത്തില്‍ കരാറായി. 15 ശതമാനമാണ് ജപ്പാന്റെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി നികുതി. വ്യാഴാഴ്ച യൂറോപ്യന്‍ യൂണിയനുമായി അമേരിക്ക ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. അവിടെയും കുറഞ്ഞ നിരക്കിലേക്ക് അമേരിക്ക സമ്മതിക്കുമെന്നാണ് പ്രതീക്ഷ.

കേരളത്തിൽ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 82,000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. കുറഞ്ഞ പണിക്കൂലിയിലാണ് ഈ ആഭരണം ലഭിക്കുക. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ധിക്കും. പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 73000 രൂപ വരെ ഒരു പവന് ലഭിച്ചേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments