വാഷിങ്ടൺ: എൻജിന് തീപിടിച്ചതിനെ തുടർന്ന് ഡെൽറ്റ എയർലൈൻസിന്റെ ബോയിങ് വിമാനത്തിന് അടിയന്തര ലാൻഡിങ്. ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ വിമാനം തിരികെ ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുകയായിരുന്നു. ഡി.എൽ 446 എന്ന നമ്പറിലുള്ള വിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്. ബോയിങ്ങിന്റെ 767-400 എന്ന വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്.
വിമാനം പറക്കുന്നതിനിടെ ഇടത് എൻജിനിൽ നിന്ന് തീവരികയായിരുന്നു. വിമാനം പറന്നുയർന്ന ഉടനെ തീകാണുകയായിരുന്നു. ഉടൻ തന്നെ വിമാനത്തിന്റെ പൈലറ്റുമാർ എ.ടി.സുമായി ബന്ധപ്പെട്ട് അടിയന്തര ലാൻഡിങ് ആശ്യപ്പെടുകയായിരുന്നു. വിമാനം തീപിടിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്


