തിരുവനന്തപുരം : യു.എസില്‍ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങിയെത്തി. ഇന്ന് പുലര്‍ച്ചെ 3:30 ഓടെയാണ് മുഖ്യമന്ത്രി തിരുവന്തപുരത്ത് എത്തിയത്. ചീഫ് സെക്രട്ടറിയും ഡി ജി പിയുമടക്കമുള്ളവര്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
ചികിത്സയ്ക്കായി ഈ മാസം അഞ്ചിനായിരുന്നു മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. മിനിസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. നേരത്തേയും ഇവിടെ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി തുടര്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായാണ് വീണ്ടും യുഎസില്‍ പോയത്.

