Friday, December 5, 2025
HomeNewsബില്ലുകള്‍ ഒപ്പിടുന്നതില്‍ ഗവര്‍ണര്‍ക്ക് സമയപരിധി നിശ്ചയിക്കണം; ഹര്‍ജി പിന്‍വലിക്കാന്‍ കേരളത്തിന് അവകാശമുണ്ട്: സുപ്രീം കോടതി

ബില്ലുകള്‍ ഒപ്പിടുന്നതില്‍ ഗവര്‍ണര്‍ക്ക് സമയപരിധി നിശ്ചയിക്കണം; ഹര്‍ജി പിന്‍വലിക്കാന്‍ കേരളത്തിന് അവകാശമുണ്ട്: സുപ്രീം കോടതി

ന്യൂദില്ലി : ബില്ലുകള്‍ ഒപ്പിടുന്നതില്‍ ഗവര്‍ണര്‍ക്ക് സമയപരിധി നിശ്ചയിക്കണമെന്ന ഹര്‍ജി പിന്‍വലിക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി.

ഹര്‍ജി പിന്‍വലിക്കാനുള്ള കേരളത്തിന്റെ നിലപാടിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തപ്പോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.ഹര്‍ജികള്‍ പിന്‍വലിക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്തിനെന്ന് കേരളം ചോദിച്ചു. ബില്ലുകള്‍ ഒപ്പിടുന്നതില്‍ സമയപരിധി നിശ്ചയിക്കാനാവില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലും സര്‍ക്കാര്‍ നേരിട്ട് സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലും അപ്രസക്തമാണെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.തമിഴ്‌നാട്, പഞ്ചാബ് കേസുകളിലെ ഗവര്‍ണര്‍മാര്‍ക്ക് എതിരായ സുപ്രീം കോടതി വിധി കേരളത്തിനും ബാധകമായ സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു.

ഏഴ് ബില്ലുകള്‍ ഒപ്പിടാന്‍ വൈകുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയിലാണെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു. കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദുര്‍ക്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments