Friday, December 5, 2025
HomeIndiaമംഗളൂരു റിഫൈനറി ആൻഡ് പെട്രോ കെമിക്കൽസിൽ വിഷവാതക ചോർച്ച: മലയാളി ഉൾപ്പെടെ രണ്ടു മരണം

മംഗളൂരു റിഫൈനറി ആൻഡ് പെട്രോ കെമിക്കൽസിൽ വിഷവാതക ചോർച്ച: മലയാളി ഉൾപ്പെടെ രണ്ടു മരണം

ബെംഗളൂരു : മംഗളൂരു റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ ലിമിറ്റഡിലുണ്ടായ വിഷവാതക ചോർച്ചയിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു. എം.ആർ.പി.എൽ. ഓപ്പറേറ്റർമാരായ കോഴിക്കോട് കക്കോടി സ്വദേശി ബിജിൽ പ്രസാദ്, ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നുള്ള ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. രാവിലെ ഇരുവരെയും എംആർപിഎല്ലിൽ ടാങ്ക് പ്ലാറ്റ്‌ഫോമിന് മുകളിൽ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വിഷവാതകം ശ്വസിച്ചതാണ് മരണ കാരണം. ചോർച്ചയുണ്ടായ ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായും ചോർച്ച പരിഹരിച്ചതായും കമ്പനി അധികൃതർ അറിയിച്ചു.

മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഈ അപകടത്തിൽ മറ്റ് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments