Friday, December 5, 2025
HomeNewsപഹല്‍ഗാം ഭീകരാക്രമണം: മാനവരാശിക്കാകെ എതിരായ ആക്രമണമായിരുന്നെന്ന് ബ്രിക്സ് ഉച്ചകോടിയിൽ മോദി

പഹല്‍ഗാം ഭീകരാക്രമണം: മാനവരാശിക്കാകെ എതിരായ ആക്രമണമായിരുന്നെന്ന് ബ്രിക്സ് ഉച്ചകോടിയിൽ മോദി

ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണം മാനവരാശിക്കാകെ എതിരായ ആക്രമണമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ കൂടെ നിന്ന എല്ലാ രാജ്യങ്ങള്‍ക്കും നന്ദി എന്നും മോദി പറഞ്ഞു. പഹൽ​ഗാം ഭീകരാക്രമണത്തെ ബ്രിക്സ് ഉച്ചകോടി അപലപിച്ചു.

അതിർത്തി കടന്നുള്ള ഭീകരവാദത്തെ നേരിടുമെന്ന് ഉച്ചകോടിയിൽ പ്രഖ്യാപിച്ചു. ഭീകരർക്ക് സുരക്ഷിത താവളം നൽകുന്നവരെ എതിർക്കാനും ഉച്ചകോടിയിൽ ധാരണയായി. ഇന്ത്യക്കും ബ്രസീലിനും യുഎന്നിൽ കൂടുതൽ പങ്കാളിത്തം നൽകണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു. ഇറാനിൽ ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണത്തെ ബ്രിക്സ് അപലപിച്ചു. ​ഗസ്സയിലെ ഇസ്രയേൽ ആക്രമണത്തെയും ഉച്ചകോടി അപലപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments