Friday, December 5, 2025
HomeNewsസംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും ഒറ്റപ്പെട്ടെ ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും ഒറ്റപ്പെട്ടെ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും ഒറ്റപ്പെട്ടെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴക്കുള്ള സാധ്യത നിലനിർത്തി ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

ജാർഖണ്ഡിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. തീരദേശ മേഖലയിൽ കടൽക്ഷോഭ സാധ്യതയുള്ളതിനാൽ തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments