Friday, December 5, 2025
HomeNewsകാലവർഷ മഴയിൽ സംസ്ഥാനത്ത് ജൂണിൽ 4% മഴക്കുറവ്

കാലവർഷ മഴയിൽ സംസ്ഥാനത്ത് ജൂണിൽ 4% മഴക്കുറവ്

കാലവർഷ മഴയിൽ സംസ്ഥാനത്ത് ജൂണിൽ 4% മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണിൽ ശരാശരി 648.2 മി.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത്  620.4 മി.മീ മഴയാണ്. 2018 ന് ശേഷം ജൂണിൽ ലഭിക്കുന്ന ഏറ്റവും മികച്ച മഴയാണ് ഇത്തവണ ലഭിച്ചത്. എന്നാൽ 2013 ൽ ലഭിച്ചത് 1042 മി.മീ മഴയാണ്. അതിനു മുൻപ് കൂടുതൽ ലഭിച്ചത് 1991ലായിരുന്നു. 1061 മി.മീ മഴയാണ്. സാധാരണ ജൂണിൽ ലഭിക്കേണ്ട മഴ 648 മില്ലിമീറ്ററും ജൂലൈ 652 മില്ലിമീറ്ററുമാണ്. 

കാലവർഷം ആരംഭിച്ച മേയ്‌ 24 മുതൽ ഇതുവരെ യുള്ള കണക്ക് പ്രകാരം 70% അധിക മഴ ലഭിച്ചു. (ജലസേചന വകുപ്പിന്റെ കണക്കിൽ ഇതിലും കൂടുതൽ, യഥാർഥ്യവുമായി കൂടുതൽ അടുത്ത് നിൽക്കുന്നത് ഈ ഡാറ്റ ആണ്). എല്ലാ ജില്ലകളിലും ഇത്തവണയും സാധാരണയെക്കാൾ കുറവ് മഴയാണ് ലഭിച്ചത്. 2024 ൽ  25% ഉം 2023 ൽ  60% മഴക്കുറവ് ആയിരുന്നു. 1976 നും 1962 നും ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമായിരുന്നു 2023. 30 ദിവസത്തിൽ 11 ദിവസം മാത്രമാണ് ഇത്തവണ സാധാരണയിൽ കൂടുതൽ മഴ ലഭിച്ചത്. എന്നാൽ മേയ്‌ 24 മുതൽ ഇതുവരെ 20 ദിവസം സാധാരണയിൽ കൂടുതൽ മഴ ലഭിച്ചു. 

മേയ്‌ 24 പ്രകാരമുള്ള കണക്ക് പ്രകാരം എല്ലാ ജില്ലകളിലും ഇത്തവണ സാധാരണയെക്കാൾ കൂടുതൽ മഴയാണ്  ലഭിച്ചത്. ജൂൺ 1 മുതലുള്ള കണക്ക് പ്രകാരം പത്തനംതിട്ട (14%) കണ്ണൂർ (13%), പാലക്കാട്‌ (12%) തൃശൂർ (9%), ആലപ്പുഴ (6%) ജില്ലകളിൽ സാധാരണ ജൂണിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു. രണ്ട് കണക്കിലും ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വടക്കൻ ജില്ലകളായ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലാണ്. ഏറ്റവും കുറവ് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ. ഇത്തവണ 8 ദിവസം നേരത്തെ വന്ന (മേയ്‌ 24) കാലവർഷം കേരളത്തിൽ തുടക്കത്തിൽ വളരെ ശക്തമായിരുന്നു.

മേയ്‌ 23 മുതൽ 30, ജൂൺ 10- 18, ജൂൺ 25-27 കാലയളവിൽ കാലവർഷം ശക്തമായി. അതോടൊപ്പം കാറ്റും ഇടി മിന്നലും ശക്തമായിരുന്നു. ജൂൺ 29 ന് മുല്ലപ്പെരിയാർ ഡാം 136 അടിയിൽ കൂടുതൽ ആയതിനാൽ തുറക്കേണ്ടിയും വന്നു. ഇടുക്കി ഡാം 58% വരെ ഉയർന്നു.  

കേരളത്തിന് നാലാം സ്ഥാനംരാജ്യത്ത് ജൂണിൽ  ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ദാമൻ ദിയുവിലാണ്. രണ്ടാം സ്ഥാനം ഗോവയ്ക്കും മൂന്നാം സ്ഥാനം ആൻഡമാൻ നിക്കോബാർ ദ്വീപിനുമാണ്. കേരളത്തിൽ നാലാംസ്ഥാനം ആണ് മഴ മാപിനിയിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments