കൊച്ചി: ഒരാഴ്ചകൊണ്ട് 3000ലധികം രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. പവന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 72000 കടന്നു. 72,160 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില.
കഴിഞ്ഞ പത്ത് ദിവസംകൊണ്ട് സ്വർണത്തിന് കുറഞ്ഞത് 3200 രൂപയാണ്. വെള്ളിയാഴ്ച 680 രൂപ ഇടിഞ്ഞതോടെ സ്വർണ വില 72,000 ത്തിന് താഴേക്കെത്തിയിരുന്നു. ഇടിവ് തുടരുന്നതോടെ സ്വർണവില 70,000ത്തിന് താഴെയെത്തുമെന്നായിരുന്നു പ്രതീക്ഷ.
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അയവ് വന്നതാണ് സ്വർണവില വീണ്ടും ഉയരാൻ കാരണമായി കണക്കുകൂട്ടുന്നത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വവും സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്.