Friday, December 5, 2025
HomeNewsആരോഗ്യ വകുപ്പ് അനാരോഗ്യമായി; മന്ത്രിയുടെ രാജി എഴുതി വാങ്ങി വാർത്ത വായിക്കാൻ വിടണം: കെ...

ആരോഗ്യ വകുപ്പ് അനാരോഗ്യമായി; മന്ത്രിയുടെ രാജി എഴുതി വാങ്ങി വാർത്ത വായിക്കാൻ വിടണം: കെ മുരളീധരന്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. വീണാ ജോർജ് എന്ന് മന്ത്രിയായി കാലുകുത്തിയോ അന്ന് വകുപ്പ് അനാരോഗ്യമായെന്നും വീണയുടെ രാജി എഴുതി വാങ്ങി വാർത്ത വായിക്കാൻ വിടണമെന്നും മുരളീധരന്‍ പറഞ്ഞു.

ഓരോ തെരഞ്ഞെടുപ്പിലും ജനം നിങ്ങൾക്കെതിരെ വിധി എഴുതിക്കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിക്ക് അസുഖം വന്നപ്പോൾ പോയത് മെഡിക്കൽ കോളജിലേക്ക് അല്ല അമേരിക്കയിലേക്കാണെന്ന് . ആരോഗ്യമന്ത്രി ഒരു വനിത ആയതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല. ഉടുതുണിയില്ലാത്ത മനുഷ്യൻ നടുറോഡിൽ നിൽക്കുന്ന അവസ്ഥയാണ് സർക്കാരിന്‍റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യവസ്ഥയുടെ പരാജയം ആരോഗ്യ മന്ത്രിയുടെ പരാജയമാണെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. വിമർശനം ഉന്നയിച്ച ഡോക്ടർ ഹാരിസ് കൊള്ളക്കാരനെന്ന് ഇനി വരുത്തി തീർക്കും. ഡോ.ഹാരിസ് ഉയർത്തിയ കാര്യമാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments