Tuesday, July 15, 2025
HomeNewsബുള്ളറ്റിന്റെ മേലെ തീരാ സ്നേഹം: അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹത്തൊടൊപ്പം ബുള്ളറ്റും ചേർത്ത് സംസ്കാരം

ബുള്ളറ്റിന്റെ മേലെ തീരാ സ്നേഹം: അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹത്തൊടൊപ്പം ബുള്ളറ്റും ചേർത്ത് സംസ്കാരം

ഗുജറാത്തിലെ ഖേദാ ജില്ലയിലെ ഉത്തർചന്താ ഗ്രാമത്തിൽ നിന്നുള്ള ഗിരീഷ് പാർമർ (18) എന്ന യുവാവിന് റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കിനോട് അത്യധികം സ്‌നേഹമായിരുന്നു. എവിടെയായാലും അവൻ ബുള്ളറ്റിലാണ് യാത്ര ചെയ്യുന്നത് പതിവ്.

ജൂൺ മാസം ആദ്യം ഗ്രാമത്തിന് പുറത്തേക്ക് ബുള്ളറ്റിൽ പോകുമ്പോൾ ട്രാക്ടറുമായി ബൈക്ക് കൂട്ടിയിടിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗിരീഷ്, 12 ദിവസം ചികിത്സയിലായ ശേഷം മരണം സംഭവിച്ചു. സംസ്കാര ചടങ്ങുകൾക്കായി കുടുംബാംഗങ്ങൾ മൃതദേഹം സ്വാദേശത്തേക്ക് കൊണ്ടുപോയി. ബുള്ളറ്റിനോട് ഉണ്ടായ അതീവ സ്‌നേഹത്തിന്റെ ഭാഗമായി, ഗിരീഷിന്റെ മൃതശരീരത്തിനൊപ്പം തന്നെ ബുള്ളറ്റും കുഴിച്ചിടാൻ തീരുമാനിച്ചു.

അതിനായി വലിയ കുഴി തയ്യാറാക്കി, ഗ്രാമീണരും ബന്ധുക്കളും സാക്ഷികളായി നിൽക്കേ ഗിരീഷിന്റെ ശരീരവും ബുള്ളറ്റും അതിൽ താഴ്ത്തി, സംസ്കാര ചടങ്ങുകൾ നടന്നു . ബുള്ളറ്റിന് പുറമെ അവൻ ഉപയോഗിച്ചിരുന്ന മറ്റു വസ്തുക്കളും കൂടെ സംസ്‌കരിച്ചു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

ഗിരീഷിന്റെ അച്ഛൻ സഞ്ജയ് പറഞ്ഞു: “ബുള്ളറ്റ് ആയിരുന്നു അവന്റെ ലോകം. അതിനാൽ അവന്റെ ആത്മാവിന് ശാന്തി കിട്ടണമെങ്കിൽ, അവൻ ഉപയോഗിച്ച ബുള്ളറ്റിനെയും കൂടെ അടക്കം ചെയ്യേണ്ടി വരുമെന്നു ഞങ്ങൾ തീരുമാനിച്ചു.അവൻ പറഞ്ഞിരുന്നു – മരിച്ചാലും ബൈക്ക് തനോടൊപ്പം വേണമെന്നു.”ഗിരീഷ് ഈ കൊല്ലം 12-ാം ക്ലാസ് പൂർത്തിയാക്കിയിരുന്നു. ഒരു കോളേജിലേക്ക് അഡ്മിഷൻ അപേക്ഷ നൽകി മടങ്ങിക്കൊണ്ടിരുന്ന വഴിയിലാണ് അപകടം സംഭവിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments