Sunday, July 20, 2025
HomeNewsപണമിരട്ടിപ്പിക്കൽ തട്ടിപ്പ്: വാട്സ്ആപ്പിൽ വാഗ്ദാനം നൽകി ഡോക്ടറുടെ 4.44 കോടി നഷ്ടമായി

പണമിരട്ടിപ്പിക്കൽ തട്ടിപ്പ്: വാട്സ്ആപ്പിൽ വാഗ്ദാനം നൽകി ഡോക്ടറുടെ 4.44 കോടി നഷ്ടമായി

കണ്ണൂർ: നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി നൽകാമെന്ന വാട്സ്ആപ്പ് സന്ദേശത്തിൽ വിശ്വസിച്ച് കണ്ണൂരിൽ ഡോക്ടർക്ക് നഷ്ടമായത് 4,44,20,000 രൂപ. മട്ടന്നൂർ സ്വദേശിയായ ഡോക്ടർക്കാണ് ഇത്രയും തുക നഷ്ടമായത്. ഏപ്രിൽ മുതൽ ജൂൺ 25 വരെയുള്ള കാലയളവിൽ പലതവണകളിലായാണ് പണം തട്ടിയത്. പണം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഡോക്ടർ കണ്ണൂർ സൈബർ പൊലീസിൽ പരാതി നൽകി. കണ്ണൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പ് കൂടിയാണിത്.

ഡോക്ടറുടെ മൊബൈലിൽ ലഭിച്ച വാട്ട്സ്ആപ് സന്ദേശമാണ് തട്ടിപ്പിന്റെ തുടക്കം. പണം നിക്ഷേപിച്ചാൽ ഇരട്ടിയായി തിരികെ നൽകുമെന്നായിരുന്നു സന്ദേശം. വാട്ട്സ്ആപ്പിൽ ലഭിച്ച അക്കൗണ്ടിൽ പലതവണയായി പണം നിക്ഷേപിച്ചു. വാട്ട്സ്ആപ്പിൽ ലഭിച്ച ലിങ്കിൽ പ്രവേശിച്ച് അജ്ഞാതരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പണം നിക്ഷേപിച്ചുവെന്നല്ലാതെ തിരികെയൊന്നും ലഭിക്കാതായതോടെയാണ് ഡോക്ടർക്ക് തട്ടിപ്പ് സംശയമുയർന്നത്. തുടർന്ന് സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments