ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ പതിനഞ്ചുകാരി തുടർച്ചയായി പീഡനത്തിനിരയായി. രണ്ടു വർഷത്തിനിടെ 14 പേരാണ് കുട്ടിയെ പീഡിപ്പിച്ചത്. വയറുവേദനയായി ആശുപത്രിയിൽ എത്തിയപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. വിജയവാഡയിലാണ് സംഭവം.
അമ്മക്കൊപ്പം താമസിച്ചിരുന്ന കുട്ടിയെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയിൽ ചെയ്തായി കുട്ടി പറഞ്ഞു. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പടെ പതിനേഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ നിയമം, എസ്‌സി/എസ്ടി അട്രോസിറ്റി ആക്ട്, ബി.എൻ.എസ് എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കുട്ടി ആദ്യമായി പീഡനത്തിന് ഇരയാവുന്നത്. ഇത് രണ്ടുമാസം മുമ്പ് വരെയും തുടർന്നു. പ്രസവം കഴിയുന്നത് വരെ കുട്ടിയെ ആശുപത്രിയിൽ തന്നെ സംരക്ഷിക്കാനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്. സഹപാഠിയും കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് കുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. എട്ടുമാസം ഗർഭിണിയായിരുന്നിട്ടും എന്തുകൊണ്ട് പൊലീസിനെ ഇത് വരെ വിവരം അറിയിക്കാത്തത് എന്ന കാര്യവും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.