Monday, July 21, 2025
HomeNewsഎയർഇന്ത്യ വിമാനം തകർക്കുമെന്ന് ഡോക്ടറുടെ ഭീഷണി; കേസെടുത്ത് പൊലീസ്

എയർഇന്ത്യ വിമാനം തകർക്കുമെന്ന് ഡോക്ടറുടെ ഭീഷണി; കേസെടുത്ത് പൊലീസ്

ബെംഗളൂരു : എയർഇന്ത്യ വിമാനം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഡോക്ടറെ വിമാനത്തിൽനിന്ന് തിരിച്ചിറക്കി കേസെടുത്തു. യെലഹങ്ക സ്വദേശി ഡോ.വ്യാസ് ഹീരൽ മോഹൻഭായി (36)ക്കെതിരെയാണ് വിമാനത്താവള പൊലീസ് കേസെടുത്തത്.

ഗുജറാത്തിലെ സൂറത്തിലേക്കുള്ള വിമാനത്തിൽ കഴിഞ്ഞ ദിവസം കയറിയ ഉടൻ ബാഗ് മുൻനിരയിലെ സീറ്റുകളിലൊന്നിൽ ഇട്ടശേഷം ഇതെടുക്കാൻ എയർഹോസ്റ്റസിനോട് ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കത്തിലാണ് വിമാനം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. പൈലറ്റ് ഇടപെട്ടിട്ടും അനുനയിപ്പിക്കാനായില്ല. ഇതോടെയാണ് പൊലീസ് ഇടപെട്ട് ഇയാളെ തിരിച്ചിറക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments