തെഹ്‌റാന്‍: ഇസ്രായേലില്‍ കനത്തനാശം വിതച്ച് വീണ്ടും ഇറാന്‍ ആക്രമണം. ഹൈഫയിലും തെല്‍അവീവിലും മിസൈലുകള്‍ പതിച്ചു. ഇസ്രായേലിലെ പലയിടങ്ങളിലും അപായ സൈറണ്‍ മുഴങ്ങി. ഇറാനിലും ഇസ്രായേലിന്റെ കനത്ത ആക്രമണം ഉണ്ടായി. ആണവ പദ്ധതി ഉപേക്ഷിക്കില്ലെന്ന് ജനീവാ യോഗത്തില്‍ ഇറാന്‍ പറഞ്ഞിരുന്നു. അമേരിക്കയുമായുള്ള ആണവ ചര്‍ച്ച തുടരാന്‍ ഇറാനോട് യൂറോപ്പ്യൻ രാജ്യങ്ങള്‍ നിര്‍ദേശിച്ചിരുന്നു . ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രായേലിനോട് പറയില്ലെന്ന് ആണ് അമേരിക്കയുടെ പക്ഷം. സാഹചര്യം വന്നാല്‍ വെടിനിര്‍ത്തലിനെ പിന്തുണക്കുമെന്ന് ട്രംപ് പറഞ്ഞു. ‘രണ്ടാഴ്ച സമയം നല്‍കിയത് ഇറാന് ബോധം വരാനാണെന്നും ’ ട്രംപ് പറഞ്ഞു
ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം വിതച്ച് പുലർച്ചെയും ഇറാന്റെ ആക്രമണം ഉണ്ടായി. ഗ്രേറ്റർ തെൽ അവീവിൽ മിസൈൽ നേരിട്ട് പതിച്ചു. ഹോളോണ്, സൗത്ത് തെൽ അവീവ് എന്നിവിടങ്ങളിലും നാശനഷ്ടം ഉണ്ടായെന്ന് ഇസ്രായേൽ മാധ്യമങ്ങൾ. പ്രശ്നം പടരില്ലെന്നാണ് പ്രതീക്ഷയെന്ന് ഇറാൻ വക്താവ് അറിയിച്ചു.