Thursday, July 3, 2025
HomeAmericaകുടിയേറ്റങ്ങൾ നിയമവിരുദ്ധമാണെങ്കിൽ വെച്ചുപൊറുപ്പിക്കില്ല; വിസ നിയന്ത്രണങ്ങളുമായി യുഎസ്

കുടിയേറ്റങ്ങൾ നിയമവിരുദ്ധമാണെങ്കിൽ വെച്ചുപൊറുപ്പിക്കില്ല; വിസ നിയന്ത്രണങ്ങളുമായി യുഎസ്

ന്യൂഡല്‍ഹി: യുഎസിലേക്കു നിയമവിരുദ്ധമായ കൂട്ട കുടിയേറ്റത്തിന് സഹായിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കി യുഎസ് എംബസി. വിദേശ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ട് അമേരിക്ക ‘പുതിയ വിസ നിയന്ത്രണങ്ങള്‍’ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എംബസി പ്രസ്താവനയില്‍ പറഞ്ഞു. യുഎസ് എംബസി എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സില്‍ ട്രംപ് ഭരണകൂടം അടുത്തിടെ നടത്തിയ കുടിയേറ്റ നിയന്ത്രണത്തിന്റെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്.അമേരിക്കയില്‍ നിന്ന് സ്വന്തം പൗരന്മാരെ തിരിച്ചെത്തിക്കാന്‍ മടിക്കുന്ന രാജ്യങ്ങളും ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ആ രാജ്യങ്ങളുടെ പൗരന്മാരെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജൂണ്‍ 10 ന് യുഎസ് എംബസി ഇറക്കിയ ഒരു പ്രസ്താവന പ്രകാരം അമേരിക്ക നിയമാനുസൃത യാത്രക്കാരെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നത് തുടരുന്നുവെന്നും എന്നാല്‍ നിയമവിരുദ്ധമായ പ്രവേശനവും വിസ ദുരുപയോഗവും യുഎസ് നിയമ ലംഘനവും പൊറുപ്പിക്കില്ല എന്നും പറഞ്ഞിരുന്നു. പിന്നാലെയാണ് നടപടികള്‍ കൂടുതല്‍ വ്യക്തമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments