Friday, July 4, 2025
HomeAmericaകുഞ്ഞുങ്ങളുടെ പേരിൽ 1,000 ഡോളര്‍ നിക്ഷേപ അക്കൗണ്ടുകള്‍ തുറക്കാൻ ഒരുങ്ങി ട്രംപ്

കുഞ്ഞുങ്ങളുടെ പേരിൽ 1,000 ഡോളര്‍ നിക്ഷേപ അക്കൗണ്ടുകള്‍ തുറക്കാൻ ഒരുങ്ങി ട്രംപ്

ഹൂസ്റ്റണ്‍: കുടിയേറ്റ വിരുദ്ധ നടപടികൾക്കിടയിലും ജനപ്രിയ പദ്ധതികളുമായി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. 2025 ജനുവരി 1 നും 2028 ഡിസംബര്‍ 31 നും ഇടയില്‍ ജനിക്കുന്ന ഓരോ അമേരിക്കന്‍ കുഞ്ഞിന്റെ പേരിലും 1,000 ഡോളര്‍ നിക്ഷേപ അക്കൗണ്ടുകള്‍ നടപ്പാക്കുന്നു. അടുത്തിടെ വൈറ്റ്ഹൗസ് ആണ് അനൗദ്യോഗികമായി ‘ട്രംപ് അക്കൗണ്ട്‌സ്’ അല്ലെങ്കില്‍ ‘മാഗ അക്കൗണ്ടുകള്‍’ എന്നറിയപ്പെടുന്ന ഈ പദ്ധതി പാസാക്കിയത്. ഇപ്പോള്‍ സെനറ്റിന്റെ പരിഗണനയിലാണ് പദ്ധതി. വിശാലമായ നികുതി-കിഴിവ് പാക്കേജിന്റെ ഭാഗമാണ് പുതിയ പദ്ധതി എന്നതാണ് ശ്രദ്ധേയം. യോഗ്യരായ ഓരോ നവജാതശിശുവിനും ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്ന് ഒറ്റത്തവണ 1,000 ഡോളര്‍ സംഭാവന ലഭിക്കും.മാതാപിതാക്കള്‍ക്കോ മത സ്ഥാപനങ്ങള്‍ക്കോ സ്വകാര്യ ദാതാക്കള്‍ക്കോ പ്രതിവര്‍ഷം 5,000 ഡോളര്‍ വരെ അധിക സംഭാവനകള്‍ നല്‍കാം. വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം അല്ലെങ്കില്‍ ആദ്യ വീട് വാങ്ങല്‍ എന്നിവയ്ക്കായി 18 വയസ്സ് ആകുമ്പോള്‍ ഫണ്ടുകള്‍ ഭാഗികമായി ലഭ്യമാകും. 30 വയസ്സില്‍ പൂര്‍ണ്ണ പ്രയോജനം ലഭിക്കുന്ന തരത്തിലാണ് പദ്ധതിയുടെ ഘടന. വൈറ്റ് ഹൗസില്‍ നടന്ന ‘ഇന്‍വെസ്റ്റ് അമേരിക്ക’ എന്ന വട്ടമേശ സമ്മേളനത്തില്‍ ഊബര്‍, ഗോള്‍ഡ്മാന്‍ സാച്ച്‌സ്, റോബിന്‍ഹുഡ് എന്നീ കമ്പനികളുടെ സിഇഒമാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ബിസിനസ് നേതാക്കള്‍ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചയിൽ താല്‍പര്യവും പ്രകടിപ്പിച്ചിട്ടുണ്ട്. പദ്ധതി പാസായാല്‍ ഡെല്‍ ടെക്‌നോളജീസ് തങ്ങളുടെ ജീവനക്കാരുടെ നവജാതശിശുക്കള്‍ക്ക് 1,000 ഡോളര്‍ നല്‍കുമെന്നും പറഞ്ഞു.

ട്രംപ് ബേബി നിക്ഷേപ അക്കൗണ്ട് പ്രോഗ്രാം

യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റിന്റെ പ്രകടനവുമായി ബന്ധിപ്പിച്ച് 2025 ജനുവരി 1 നും 2028 ഡിസംബര്‍ 31 നും ഇടയില്‍ യുഎസില്‍ ജനിക്കുന്ന ഓരോ കുട്ടിക്കും 1,000 ഡോളര്‍ സര്‍ക്കാര്‍ ധനസഹായമുള്ള നിക്ഷേപ അക്കൗണ്ട് നല്‍കുന്ന ഒരു നിര്‍ദ്ദിഷ്ട ഫെഡറല്‍ സംരംഭമാണിത്.

ഇന്‍വെസ്റ്റ് അമേരിക്ക’ പദ്ധതിയുടെ ഭാഗമാണ് അക്കൗണ്ടുകള്‍. കൂടാതെ അനൗപചാരികമായി ‘ട്രംപ് അക്കൗണ്ടുകള്‍’ അല്ലെങ്കില്‍ ‘മാഗ അക്കൗണ്ടുകള്‍’ (വളര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടിയുള്ള മണി അക്കൗണ്ടുകള്‍) എന്ന് വിളിക്കുന്നു.

കുടുംബങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ കൂടുതല്‍ സംഭാവന നല്‍കാന്‍ കഴിയും കുട്ടിയുടെ വളര്‍ത്തല്‍ സമയത്ത് മാതാപിതാക്കള്‍ക്കും മത സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പ്രതിവര്‍ഷം 5,000 ഡോളര്‍ വരെ അക്കൗണ്ടിലേക്ക് സംഭാവന ചെയ്യാന്‍ കഴിയും.

വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത പരിശീലനം അല്ലെങ്കില്‍ ആദ്യ വീട് വാങ്ങല്‍ തുടങ്ങിയ പ്രത്യേക ആവശ്യങ്ങള്‍ക്കായി 18 വയസ്സില്‍ ഫണ്ടുകള്‍ ഭാഗികമായി ലഭ്യമാകും. 30 വയസ്സില്‍ പൂര്‍ണ്ണ ബാലന്‍സ് ലഭ്യമാകും.

അക്കൗണ്ടുകള്‍ക്ക് നികുതി ഒഴിവാക്കിയിട്ടുണ്ട്. അതായത് പിന്‍വലിക്കല്‍ വരെ നിക്ഷേപങ്ങള്‍ നികുതി രഹിതമായി വളരുന്നു – 529 കോളജ് സേവിങ്സ് പ്ലാനുകള്‍ക്ക് സമാനമാണ്. പക്ഷേ കുറഞ്ഞ വാര്‍ഷിക സംഭാവന പരിധിയോടെയാണെന്ന് മാത്രം.

കുട്ടി ഫണ്ടുകള്‍ കൈകാര്യം ചെയ്യാൻ യോഗ്യനാകുന്നതുവരെ കുട്ടിയുടെ നിയമപരമായ രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments