Friday, July 4, 2025
HomeNewsകപ്പലിലെ തീ നിയന്ത്രണ വിധേയമായിട്ടില്ല: വടക്കന്‍ തീര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം

കപ്പലിലെ തീ നിയന്ത്രണ വിധേയമായിട്ടില്ല: വടക്കന്‍ തീര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം

കൊച്ചി : കേരള തീരത്തിന് സമീപം പുറം കടലില്‍ തീപിടിച്ച ചരക്ക് കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള തീവ്രശ്രമം മൂന്നാം ദിനവും തുടരുന്നു. കഴിഞ്ഞ രാത്രി മുഴുവന്‍ ദൗത്യം തുടര്‍ന്നെങ്കിലും തീ നിയന്ത്രണ വിധേയമായിട്ടില്ല എന്നത് നിരാശാ ജനകമാണ്. പൊട്ടിത്തെറിക്കുന്ന കണ്ടെയ്‌നറുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയാണ്. തീയണയ്ക്കാന്‍ വീണ്ടും വൈകിയാല്‍ കപ്പല്‍ മുങ്ങിയേക്കും.

അതേസമയം കാണാതായ നാലു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.കോസ്റ്റ്ഗാര്‍ഡിന്റെ ആറ് വെസ്സല്‍സ് തീ അണക്കാനുള്ള ശ്രമം നടത്തി വരികയാണ്. മറ്റു കണ്ടെയ്‌നറുകളിലേക്ക് തീ വ്യാപിക്കുന്നതാണ് തീ അണയ്ക്കുന്നതിനുള്ള പ്രധാന വെല്ലുവിളി. നിലവില്‍ കപ്പലിലെ കണ്ടെയ്നറുകളില്‍ പകുതിയും കത്തി നശിച്ചിട്ടുണ്ട്.

അപകടത്തെത്തുടര്‍ന്ന് വടക്കന്‍ തീര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും വസ്തുക്കള്‍ കടല്‍ തീരത്ത് അടിയുകയാണെങ്കില്‍ സ്പര്‍ശിക്കരുതെന്ന് മുന്നറിയിപ്പുമുണ്ട്. കണ്ടെയ്‌നറുകളില്‍ ഗുരുതര സ്വഭാവമുളള രാസവസ്തുക്കള്‍ ഉണ്ടെന്ന് കപ്പല്‍ കമ്പനി ഔദ്യോഗികമായി അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments