ന്യൂഡൽഹി: ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഇതുവരെയും പ്രതികളെ പിടികൂടാനായില്ല. സ്ഥലത്ത് വലിയ രീതിയിലുള്ള പ്രതിഷേധം അരങ്ങേറുകയാണ്. പോലിസ് കൃത്യമായി അന്വേഷിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പ്രതികരണം. വീടിനു സമീപത്തു 100 മീറ്റർ അകലെ സംഭവിച്ച കാര്യത്തിൽ തങ്ങൾക്ക് വലിയ ഭയം തന്നെയുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
ഇന്നലെ രാത്രിയിലാണ് ദയാൽപൂരിലെ നെഹ്റു വിഹാറിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി പീഡനത്തിനിരയായത്. ആളൊഴിഞ്ഞ പ്രദേശത്ത് അബോധാവസ്ഥയിൽ പെൺകുട്ടി കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ വിവരം പോലിസിൽ അറിയിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടി മരണത്തിന് കീഴടങ്ങി. സ്വകാര്യഭാഗത്തടക്കമേറ്റ ആഴത്തിലുള്ള പരിക്കുകളാണ് കുട്ടിയുടെ മരണത്തിന് കാരണം.