ബംഗളൂരു : നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഷൈനിന്റെ പിതാവ് ചാക്കോ മരിച്ചു. ഷൈനിനും മാതാവിനും പരിക്കുണ്ട്. ഷൈനിന്റെ വലത് കൈക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം.
കൊച്ചിയില്‍ നിന്നും ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് ദാരുണ അപകടം. ഷൈനിന്റെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു കുടുംബം. കാറിന്റെ മുന്‍ സീറ്റിലായിരുന്നു ചാക്കോ ഇരുന്നത്. ഷൈന്‍ ഏറ്റവും പിന്‍സീറ്റില്‍ കിടന്നുറങ്ങുകയായിരുന്നു. അമ്മയുടെയും സഹോദരന്റെയും ഡ്രൈവറുടെ പരിക്ക് നിസാരമെന്നാണ് വിവരം.
തൊടുപുഴയിലെ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം ചികിത്സ ബെംഗളൂരുവിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് കുടുംബം കൊച്ചിയില്‍ നിന്നും യാത്ര തിരിച്ചത്.