ന്യൂഡല്‍ഹി : ജൂണ്‍ 15 മുതല്‍ 17 വരെ കാനഡ ആതിഥേയത്വം വഹിക്കുന്ന ജി 7 ഉച്ചകോടിയിയില്‍ പങ്കെടുക്കാന്‍ ഇന്ത്യ താല്‍പ്പര്യപ്പെടുന്നില്ലെന്ന് വൃത്തങ്ങള്‍. ഇന്ത്യക്ക് ഇന്ത്യയ്ക്ക് ഇതുവരെ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ആറുവര്‍ഷത്തിനിടെ ഇത് ആദ്യമായാണ് മോദിയുടെ ജി 7 മുടക്കം.
കാനഡയും ഇന്ത്യയുമായുള്ള ബന്ധം വളരെ മോശമായിരിക്കുന്ന സാഹചര്യത്തിലാണ് മോദി വിട്ടുനില്‍ക്കുക. ലോകത്തിലെ ഏറ്റവും വ്യാവസായിക സമ്പദ്വ്യവസ്ഥകളായ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം, ജപ്പാന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ എന്നിവയുടെ അനൗപചാരിക ഗ്രൂപ്പാണ് ജി 7. യൂറോപ്യന്‍ യൂണിയന്‍ (ഇയു), ഐഎംഎഫ്, ലോക ബാങ്ക്, ഐക്യരാഷ്ട്രസഭ എന്നിവയും ഇതില്‍ പങ്കെടുക്കുന്നു.
ദക്ഷിണാഫ്രിക്ക, ഉക്രെയ്ന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ കാനഡയില്‍ നിന്നുള്ള ക്ഷണങ്ങള്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തെക്കുറിച്ച് അനിശ്ചിതത്വം തുടരുന്നു. അസ്വാരസ്യങ്ങള്‍ തുടരവെ, ഇത്തരമൊരു ഉന്നത സന്ദര്‍ശനം നടക്കുന്നതിന് മുമ്പ് ബന്ധം മെച്ചപ്പെടേണ്ടതുണ്ടെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.