Monday, December 23, 2024
HomeAmericaപൗരത്വം സ്ഥിരീകരിച്ചിട്ടില്ലാത്ത 98,000 അരിസോനക്കാർക്ക് വോട്ട് ചെയ്യാമെന്ന് കോടതി

പൗരത്വം സ്ഥിരീകരിച്ചിട്ടില്ലാത്ത 98,000 അരിസോനക്കാർക്ക് വോട്ട് ചെയ്യാമെന്ന് കോടതി

പി പി ചെറിയാൻ

അരിസോന : പൗരത്വം സ്ഥിരീകരിച്ചിട്ടില്ലാത്ത 98,000 അരിസോനക്കാർക്ക് വോട്ട് ചെയ്യാമെന്ന് അരിസോന സുപ്രീം കോടതി വെള്ളിയാഴ്ച വിധിച്ചു.  ഡമോക്രാറ്റായ സ്റ്റേറ്റ് സെക്രട്ടറി അഡ്രിയാൻ ഫോണ്ടസും റിപ്പബ്ലിക്കൻ മാരികോപ കൗണ്ടി റെക്കോർഡർ സ്റ്റീഫൻ റിച്ചറും വോട്ടർമാർക്ക് എന്ത് പദവി നൽകണമെന്ന കാര്യത്തിൽ വിയോജിപ്പുണ്ടായിരുന്നു. വോട്ടർമാരെ പൂർണ്ണമായി വോട്ടുചെയ്യാൻ അനുവദിക്കണമെന്ന് കൗണ്ടി ഉദ്യോഗസ്ഥരെ ഉപദേശിക്കുന്നതിലൂടെ ഫോണ്ടസ് സംസ്ഥാന നിയമം അവഗണിച്ചുവെന്ന് റിച്ചർ ഹൈക്കോടതിയോട് വ്യക്തമാക്കി.

ഫോണ്ടസിന്റെ അഭിപ്രായത്തോട് ഹൈക്കോടതി യോജിച്ചു. വോട്ടർമാരുടെ സ്റ്റാറ്റസ് മാറ്റാൻ കൗണ്ടി ഉദ്യോഗസ്ഥർക്ക് അധികാരമില്ല. കാരണം  വോട്ടർമാർ വളരെക്കാലം മുമ്പ് റജിസ്റ്റർ ചെയ്യുകയും അവർ പൗരന്മാരാണെന്ന് നിയമത്തിന് കീഴിൽ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.  

പ്രാദേശിക, സംസ്ഥാന വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിന് വോട്ടർമാർ അവരുടെ പൗരത്വം തെളിയിക്കേണ്ടതുണ്ട്. എന്നാൽ അരിസോന സംസ്ഥാനത്ത് വോട്ടർമാർക്ക് ഡ്രൈവിങ് ലൈസൻസോ  ഐഡി നമ്പറോ നൽകി പൗരത്വം തെളിയിക്കാം അല്ലെങ്കിൽ അവർക്ക് ജനന സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് അല്ലെങ്കിൽ നാച്ചുറലൈസേഷൻ രേഖകൾ എന്നിവയുടെ പകർപ്പ് നൽകാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments