Wednesday, June 18, 2025
HomeNewsഓപ്പറേഷന്‍ സിന്ദൂർ: പാകിസ്ഥാനില്‍ മരിച്ചവര്‍ക്ക് കൊളംബിയ അനുശോചനം രേഖപ്പെടുത്തിയതില്‍ നിരാശ പ്രകടിപ്പിച്ച് തരൂർ

ഓപ്പറേഷന്‍ സിന്ദൂർ: പാകിസ്ഥാനില്‍ മരിച്ചവര്‍ക്ക് കൊളംബിയ അനുശോചനം രേഖപ്പെടുത്തിയതില്‍ നിരാശ പ്രകടിപ്പിച്ച് തരൂർ

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനുള്ള മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനില്‍ മരിച്ചവര്‍ക്ക് കൊളംബിയ അനുശോചനം രേഖപ്പെടുത്തിയതില്‍ നിരാശ പ്രകടിപ്പിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പാക്കിസ്ഥാനെ അനുകൂലിച്ച കൊളംബിയയുടെ നീക്കത്തെ, തീവ്രവാദികളെ അയയ്ക്കുന്നവരെയും സ്വയം പ്രതിരോധിക്കുന്നവരെയും തമ്മില്‍ ഒരു തുല്യതയും ഇല്ലെന്ന് പറഞ്ഞാണ് തരൂര്‍ തള്ളിയത്.

ഭീകരതയ്ക്കെതിരെ പോരാടാനുള്ള ഇന്ത്യയുടെ ശക്തമായ ദൃഢനിശ്ചയം അറിയിക്കുന്നതിനായി സര്‍ക്കാര്‍ ആഗോളതലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എംപിമാര്‍ അടങ്ങുന്ന ഒരു പ്രതിനിധി സംഘത്തോടൊപ്പം തരൂര്‍ കൊളംബിയയിലെത്തിയിരുന്നു.

‘ഭീകരതയുടെ ഇരകളോട് അനുഭാവം പുലര്‍ത്തുന്നതിനുപകരം, ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് ശേഷം പാകിസ്ഥാനില്‍ ഉണ്ടായ ജീവഹാനിയില്‍ അനുശോചനം പ്രകടിപ്പിച്ച കൊളംബിയന്‍ സര്‍ക്കാരിന്റെ പ്രതികരണത്തില്‍ ഞങ്ങള്‍ അല്‍പ്പം നിരാശരാണ്,’ എന്നായിരുന്നു തരൂരിന്റെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments