Friday, July 4, 2025
HomeNewsവിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ടാ; പ്രവാസികൾക്ക് പാസ്പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാം: പുതിയ നിയമം...

വിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ടാ; പ്രവാസികൾക്ക് പാസ്പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാം: പുതിയ നിയമം നടപ്പിലാക്കി ദുബായി

ദുബായ്: അടുത്തിടെ വിവാഹം കഴിഞ്ഞ പ്രവാസികളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഇന്ത്യന്‍ പൗരന്മാര്‍ക്ക് പാസ്പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ അനുവദിക്കുന്ന പുതിയ പാസ്പോര്‍ട്ട് നിയമം നടപ്പിലാക്കുന്നതായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. വിവാഹ സര്‍ട്ടിഫിക്കറ്റിന് പകരമായി അനക്ഷര്‍ ജെ (അനുബന്ധം ജെ) എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത സംയുക്ത ഫോട്ടോ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ മതി.

രജിസ്റ്റര്‍ ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ദമ്പതികള്‍ക്ക് അവരുടെ പാസ്പോര്‍ട്ടില്‍ വൈവാഹിക നില അപ്ഡേറ്റ് ചെയ്യുന്നതിന് അപേക്ഷിക്കുമ്പോള്‍ പലപ്പോഴും കാലതാമസമോ നിരസിക്കലോ നേരിടേണ്ടി വരാറുണ്ട്. പുതിയ വിജ്ഞാപനം വന്നതിനുശേഷം കോണ്‍സുലേറ്റ് വിവാഹ സര്‍ട്ടിഫിക്കറ്റിന് പകരമായി അനുബന്ധം ജെ സ്വീകരിച്ചുവരികയാണ് എന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.

പാസ്പോര്‍ട്ട് അപേക്ഷകര്‍ക്ക് അവരുടെ വൈവാഹിക നില സ്ഥിരീകരിക്കുന്നതിനുള്ള ഒരു സംയുക്ത പ്രഖ്യാപനമായാണ് അനുബന്ധം ജെ ഫോം പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പങ്കാളികള്‍ ഇരുവരും അവരുടെ പേരുകള്‍ പ്രഖ്യാപിക്കേണ്ടതുണ്ട്. അവരുടെ വൈവാഹിക നില സ്ഥിരീകരിക്കുകയും അവര്‍ വിവാഹിതരായ ദമ്പതികളായി ഒരുമിച്ച് താമസിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും വേണം.

പങ്കാളിയുടെ പേര് ഉള്‍പ്പെടുത്തി അപേക്ഷകന്റെ പാസ്പോര്‍ട്ട് നല്‍കാനോ വീണ്ടും നല്‍കാനോ ഉള്ള അഭ്യര്‍ത്ഥന ഫോമില്‍ ഉള്‍പ്പെടുന്നു. അപേക്ഷാ ഫോമില്‍ ഭര്‍ത്താവിന്റെയും ഭാര്യയുടെയും ഏറ്റവും പുതിയ സംയുക്ത ഫോട്ടോ, അപേക്ഷാ അഭ്യര്‍ത്ഥനയിലെ അപേക്ഷകന്റെ പൂര്‍ണ്ണമായ പേര്, താമസ വിലാസം, പേരുകള്‍, ഒപ്പുകള്‍, ആധാര്‍ കാര്‍ഡുകളുടെയോ വോട്ടര്‍ ഐഡി കാര്‍ഡുകളുടെയോ നമ്പറുകള്‍, രണ്ട് ഇണകളുടെയും പാസ്പോര്‍ട്ട് നമ്പറുകള്‍ എന്നിവ ഉണ്ടായിരിക്കണം.നല്‍കിയിരിക്കുന്ന എല്ലാ വിവരങ്ങളും കൃത്യമാണെന്ന് ഗൗരവമായി സ്ഥിരീകരിക്കേണ്ടതുണ്ട്. പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്യുന്നതോ വീണ്ടും നല്‍കുന്നതോ മൂലം ഉണ്ടാകുന്ന ഏതെങ്കിലും വ്യവഹാരം ഉണ്ടായാല്‍, കേസ് വാദിക്കേണ്ടത് അപേക്ഷകന്റെ മാത്രം ഉത്തരവാദിത്തമായിരിക്കുമെന്നും പാസ്പോര്‍ട്ട് നല്‍കുന്ന അതോറിറ്റിക്കല്ലെന്നും ഒരു നിരാകരണവും ഇതില്‍ ഉള്‍പ്പെടുന്നു എന്നത് ശ്രദ്ധിക്കണം.

യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട് പുതുക്കാനോ റീഇഷ്യൂ ചെയ്യാനോ മാത്രമെ കഴിയൂ (നവജാതശിശുക്കളുടെ കാര്യത്തില്‍ ഒഴികെ). പാസ്പോര്‍ട്ട് പുതുക്കല്‍ അപേക്ഷയ്ക്കൊപ്പം അനുബന്ധം ജെ ഫോം സമര്‍പ്പിക്കേണ്ടതുണ്ട്. ഭാര്യാഭര്‍ത്താക്കന്മാര്‍ ഇരുവരും ഇന്ത്യന്‍ കോണ്‍സുലേറ്റ് സന്ദര്‍ശിച്ച് കോണ്‍സല്‍ ഇന്‍ ചാര്‍ജിന് മുന്നില്‍ ഫോമില്‍ ഒപ്പിടേണ്ടത് നിര്‍ബന്ധമാണ്.

ഇത് ചെയ്തുകഴിഞ്ഞാല്‍, അപേക്ഷകന് പാസ്പോര്‍ട്ട് പുതുക്കല്‍ അപേക്ഷയ്ക്കൊപ്പം ഔട്ട്സോഴ്സ് ചെയ്ത സേവന ദാതാവായ ബിഎല്‍എസ് ഇന്റര്‍നാഷണലിന്റെ കേന്ദ്രങ്ങളിലൊന്നില്‍ സമര്‍പ്പിക്കാം. രജിസ്റ്റര്‍ ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍, പാസ്പോര്‍ട്ടില്‍ പങ്കാളികളുടെ പേരുകള്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് അനുബന്ധം ജെ ഒരു ഓപ്ഷന്‍ മാത്രമാണ്

വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സാഹചര്യത്തില്‍ വിവാഹശേഷം സ്ത്രീ അപേക്ഷകര്‍ക്ക് കുടുംബപ്പേര് മാറ്റുന്നതിനും ഇത് അവതരിപ്പിക്കാവുന്നതാണ്. വിവാഹശേഷം പൂര്‍ണ്ണമായ പേര് മാറ്റുകയാണെങ്കില്‍, സ്റ്റാന്‍ഡേര്‍ഡ് പേര് മാറ്റ നടപടിക്രമം പാലിക്കണം. അതേസമയം, ഇന്ത്യന്‍ പ്രവാസികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സേവനം കോണ്‍സുലേറ്റ് തുടര്‍ന്നും നല്‍കി വരുന്നുണ്ട്.

വിവാഹിതരാകുന്ന പങ്കാളികളില്‍ ഒരാളെങ്കിലും യുഎഇയിലെ റസിഡന്‍സ് വിസയുള്ള ഇന്ത്യന്‍ പൗരനാണെങ്കില്‍, 1969 ലെ ഇന്ത്യയുടെ വിദേശ വിവാഹ നിയമം പ്രകാരം കോണ്‍സുലേറ്റിലാണ് രജിസ്റ്റര്‍ ചെയ്യുന്നത്. യുഎഇ നിയമപ്രകാരം ശരീഅത്ത് കോടതിയില്‍ വിവാഹ കരാര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതിനാല്‍ വധുവോ വരനോ അല്ലെങ്കില്‍ രണ്ടുപേരും മുസ്ലീങ്ങളാണ് എങ്കില്‍ ഇവരുടെ വിവാഹങ്ങള്‍ കോണ്‍സുലേറ്റില്‍ അല്ല രജിസ്റ്റര്‍ ചെയ്യുന്നത്.

ദമ്പതികള്‍ ഇന്ത്യയില്‍ വിവാഹം കഴിക്കുകയും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്‍, അവര്‍ക്ക് ഇന്ത്യയിലെ ബന്ധപ്പെട്ട അധികാരികളുമായി മാത്രമേ അത് ചെയ്യാന്‍ കഴിയൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments