Friday, January 23, 2026
HomeNewsഅന്‍വറുമായുള്ള ധാരണ തീരുമാനിക്കേണ്ടത് നേതൃത്വം; ഒരുമിച്ച് പോകുന്നതിൽ ബുദ്ധിമുട്ടില്ല: ആര്യാടൻ ഷൗക്കത്ത്

അന്‍വറുമായുള്ള ധാരണ തീരുമാനിക്കേണ്ടത് നേതൃത്വം; ഒരുമിച്ച് പോകുന്നതിൽ ബുദ്ധിമുട്ടില്ല: ആര്യാടൻ ഷൗക്കത്ത്

നിലമ്പൂർ: പി.വി. അന്‍വറിനും യു.ഡി.എഫിനും യോജിച്ചു പോകാന്‍ കഴിയുമെന്ന് കരുതുന്നതായി നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്ത്. കഴിഞ്ഞ ഒമ്പത് വർഷമായി യു.ഡി.എഫ് പറയുന്ന കാര്യങ്ങളാണ് അൻവർ പറയുന്നത്. നിലപാടാണ് സംഗതിയെങ്കിൽ ഒരുമിച്ച് പോകുന്നതിൽ ബുദ്ധിമുട്ടില്ലെന്നും ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അന്‍വറുമായുള്ള ധാരണ തീരുമാനിക്കേണ്ടത് താനല്ല. ഈ വിഷയത്തിൽ നേതൃത്വം മറുപടി നല്‍കും. പാര്‍ട്ടി തീരുമാനം നിലമ്പൂരിലെ പ്രവര്‍ത്തകര്‍ അംഗീകരിക്കും. തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യും. എല്ലാവരെയും യോജിപ്പിച്ച് നിർത്തി മുന്നോട്ടു പോവുകയാണ് ലക്ഷ്യം. ഒരു യുദ്ധത്തിൽ പരമാവധി പേരെ സമാഹരിച്ച് കൊണ്ടാണ് മുന്നോട്ടു പോവുക.

യു.ഡി.എഫിന് പൂർണ പ്രതീക്ഷയാണുള്ളത്. ആരെയും കാത്തുനിൽക്കാതെ യു.ഡി.എഫ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. ഞങ്ങൾക്ക് ഗ്രൗണ്ട് ഉണ്ട്. നിലമ്പൂരിൽ രണ്ട് തവണ അബദ്ധം സംഭവിച്ചു. അത് ആവർത്തികരുതെന്ന് നാട്ടുകാർക്ക് ആഗ്രഹമുണ്ട്. ആ ആഗ്രഹത്തിന്‍റെ കൂടെ നിൽക്കുകയാണ് യു.ഡി.എഫ് ലക്ഷ്യമെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.

യു.​ഡി.​എ​ഫു​മാ​യി സ​ഹ​ക​രി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് അ​ൻ​വ​റാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​രു​മാ​നം വ​ര​ട്ടെ, അ​പ്പോ​ൾ നോ​ക്കാ​മെ​ന്നുമാണ് പ്രതിപക്ഷ നേതാവ് വി.​ഡി. സ​തീ​ശ​ൻ ഇന്നലെ പ്രതികരിച്ചത്.

നി​ല​മ്പൂ​രി​ൽ യു.​ഡി.​എ​ഫ് ഒ​റ്റ​ക്കെ​ട്ടാണ്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഇ​ന്ധ​ന​മാ​ണ് നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. നി​ല​മ്പൂ​രി​ൽ മ​ഹാ​വി​ജ​യ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക​യാ​ണ്.

മ​ണ്ഡ​ല​ച​രി​ത്ര​ത്തി​ലെ റെ​ക്കോ​ഡ് ഭൂ​രി​പ​ക്ഷം ഇ​ത്ത​വ​ണ നേ​ടും.യു.​ഡി.​എ​ഫി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നാ​ണ് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ‍്യാ​പ​ന​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്. പ​ര​മ്പ​രാ​ഗ​ത​മാ​യി എ​ൽ.​ഡി.​എ​ഫി​ന് കി​ട്ടു​ന്ന വോ​ട്ടു​ക​ൾ പോ​ലും യു.​ഡി.​എ​ഫി​ന് കി​ട്ടുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments