Friday, December 5, 2025
HomeNewsനിലമ്പൂരിലേ ഉപതെരഞ്ഞെടുപ്പ് അനാവശ്യം, ബിജെപി മുന്നേറ്റം ഇല്ലാത്ത മണ്ഡലം: രാജീവ് ചന്ദ്രശേഖർ

നിലമ്പൂരിലേ ഉപതെരഞ്ഞെടുപ്പ് അനാവശ്യം, ബിജെപി മുന്നേറ്റം ഇല്ലാത്ത മണ്ഡലം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : നിലമ്പൂരിലേത് അനാവശ്യ തെരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എന്ത് ചെയ്യണമെന്ന് ഇന്ന് തീരുമാനിക്കും. എൻഡിഎ യോഗം ചേരും. ബിജെപിയിൽ സംഘടന പ്രശ്നങ്ങളില്ല. ബിജെപി ഒറ്റക്കെട്ട്. സ്ഥാനാർഥിയുടെ കാര്യത്തിൽ എല്ലാ നേതാക്കളുടെയും അഭിപ്രായം തേടും

നിലമ്പൂർ ബിജെപിക്ക് മുന്നേറ്റം ഉണ്ടാക്കാനാവാത്ത മണ്ഡലം. എൻഡിഎ എന്ന നിലയിൽ എന്ത് ചെയ്യാനവുമെന്ന് പരിശോധിക്കും. കോൺഗ്രസിനെ മടുത്താണ് ജനങ്ങൾ എൽഡിഎഫിന് അവസരം നൽകിയത്.ഇത് കേരളം വീണ പതിറ്റാണ്ട്. കടം വാങ്ങാതെ മുന്നോട്ടു പോകാനാവാത്ത അവസ്ഥ. നരേന്ദ്രമോദിയുടെ പദ്ധതിയിൽ ഫോട്ടോ ഒട്ടിച്ച് സംസ്ഥാന സർക്കാരിന്റെ പദ്ധതിയാക്കുന്നു. ഒമ്പത് കൊല്ലമായി ഇത് മാത്രമാണ്‌ നടക്കുന്നത്. സർക്കാർ ധൂർത്തടിച്ചു നാലാം വാർഷികം ആഘോഷം നടത്തുമ്പോൾ സർക്കാരിനെതിരെ വീട് കയറി പ്രചരണം നടത്തുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.ഒരു വർഷം നീളുന്ന പ്രതിഷേധത്തിനു NDA തുടക്കം ഇട്ടു.

കേരളത്തിൽ ഇതുവരെ നടന്നത് കേരള മോഡൽ അല്ല സിപിഎം മോഡൽ ആണ്.കേരളത്തിൽ ഇനി വരാൻ പോകുന്നത് മോദി മോഡലാണെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments