തിരുവനന്തപുരം: കേരളത്തിന്റെ ഉള്‍ക്കടലില്‍ അപകടകരമായ വസ്തുക്കളുള്ള കാര്‍ഗോകള്‍ പതിച്ചതായി സ്ഥീരീകരണം . ഈ വസ്തുക്കള്‍ തീരത്തേക്ക് വരാന്‍ സാധ്യതയുണ്ടെന്നും ഇതിന് അടുത്തേക്ക് ആരും പോകരുതെന്ന് കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി.
ഇന്ധനം കയറ്റിപ്പോയിരുന്ന കാര്‍ഗോയില്‍ നിന്നാണ് പെട്ടികള്‍ കടലില്‍ വീണത്. സള്‍ഫര്‍, മറ്റ് അപകടകരമായ എണ്ണ കടലില്‍ പടര്‍ന്നു. ഇവ തീരത്തേക്ക് വരാന്‍ സാധ്യതയുണ്ട്. ഗുരുതരമായ അപകടമുണ്ടാക്കാന്‍ ശേഷിയുള്ളതാണ് ഈ എണ്ണകള്‍ എന്നതിനാല്‍ ആരും ഈ പെട്ടികളുടെ അടുത്തേക്ക് പോകരുതെന്നാണ് മുന്നറിയിപ്പ്. ഈ പെട്ടികളോ എണ്ണപ്പാടയോ കണ്ടാല്‍ പൊതുജനങ്ങള്‍ 112 എന്ന നമ്പറില്‍ അറിയിക്കണം.
കൊച്ചിയില്‍ നിന്ന് നാവികസേനയുടെ കപ്പലും കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കാര്‍ഗോ കടലില്‍ വീണത്.കോസ്റ്റ് ഗാര്‍ഡില്‍ നിന്നാണ് അറിയിപ്പ് ലഭിച്ചതെന്ന് ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് പറഞ്ഞു. ആറ് മുതല്‍ എട്ട് കാര്‍ഗോകള്‍ കടലിലേക്ക് വീണു എന്നാണ് അറിയുന്നത്.
സള്‍ഫര്‍ കണ്ടെന്റ് അടക്കമുള്ള വസ്തുക്കള്‍ കാര്‍ഗോയില്‍ ഉണ്ട് എന്നാണ് അറിയുന്നത്. കേരളതീരത്തേക്ക് ഇവ എത്താന്‍ സാധ്യതയുണ്ട്. ഇവ കണ്ടാല്‍ ആരും സ്പര്‍ശിക്കരുത്. എണ്ണപ്പാട കണ്ടുകഴിഞ്ഞാല്‍ മത്സ്യത്തൊഴിലാളികള്‍ ആരും തൊടരുത്. അസാധാരണമായ വസ്തുക്കളോ എണ്ണപാടയോ കണ്ടാല്‍ 112 ഇല്‍ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.