ഹൈദരാബാദ്: ഹൈദരാബാദില്‍ കെട്ടിടത്തിന് തീപിടിച്ച് 17 മരണം. ഹൈദരാബാദിലെ പഴയ നഗരമായ ചാർമിനാറിനടുത്തുള്ള ഗുൽസാർഹൗസ് റോഡിലെ കെട്ടിടത്തിനാണ് തീപിടിച്ചത്.
രാവിലെ ആറ് മണിയോട് കൂടിയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് ആറരയോടെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണച്ചു. തീപിടുത്തത്തിൽ 17 പേർ മരിച്ചു. 20 പേർ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് ഭൂരിഭാഗം ആളുകളും മരിച്ചതെന്നാണ് പ്രാഥമിക വിവരം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മറ്റ് മന്ത്രിമാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. നിലവിൽ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.

