ദോഹ : ‘പാസ്‌പോര്‍ട്ട് സേവാ’ വെബ്സൈറ്റിന്റെ സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാസ്പോർട്ട് സേവനം സെപ്റ്റംബർ 22 വരെ തടസ്സപ്പെടുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്നലെ (വെള്ളി) വൈകുന്നേരം 5.30മുതൽ (ഇന്ത്യൻ സമയം രാത്രി എട്ട്), സെപ്റ്റംബർ 22 തിങ്കളാഴ്ച രാവിലെ പുലർച്ചെ 3.30 (ഇന്ത്യൻ സമയം രാവിലെ ആറ്) വരെയാണ് വെബ്സൈറ്റ് സർവീസ് കാരണം പാസ്പോർട്ട് സേവനങ്ങൾ മുടങ്ങുക.
ഇക്കാലയളവിൽ പാസ്പോർട്ട്, തത്കാൽ പാസ്പോർട്ട്, പി.സി.സി ഉൾപ്പെടെ സേവനങ്ങൾ ലഭിക്കില്ലെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതൽ പതിവ് പോലെ സേവനങ്ങൾ ലഭ്യമാകുന്നതാണ്. അതേസമയം, എംബസിയിലെ കോൺസുലാർ, വീസ സേവനങ്ങൾ പതിവ് പോലെ തന്നെ തുടരുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു