ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ബെയ്റൂട്ടിലെ തങ്ങളുടെ ശക്തികേന്ദ്രത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 15 പോരാളികളില്‍ രണ്ടാമത്തെ മുതിര്‍ന്ന കമാന്‍ഡറും ഉള്‍പ്പെടുന്നുവെന്ന് ഹിസ്ബുള്ള. അഹമ്മദ് മഹ്മൂദ് വഹ്ബിയാണ് കൊല്ലപ്പെട്ടത്.
ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ വെള്ളിയാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ റദ്വാന്‍ സേനാ മേധാവി ഇബ്രാഹിം അഖീലും മറ്റ് നിരവധി കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രായേലിനെ ആക്രമിക്കുകയും ഗാസ യുദ്ധത്തിന് തുടക്കമിടുകയും ചെയ്തതിനു പിന്നാലെ, ഹമാസിന് പിന്തുണ നല്‍കിയ റദ്വാന്‍ ഫോഴ്സിന്റെ സൈനിക പ്രവര്‍ത്തനങ്ങളുടെ നേതാവാണ് കൊല്ലപ്പെട്ട അഹമ്മദ് മഹ്മൂദ് വഹ്ബിയെന്ന് ഹിസ്ബുള്ള പറഞ്ഞു.